കൊറോണ വൈറസ് : മരണസംഖ്യ ഉയരുന്നു, ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

ബെയ്‍ജിങ്: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയിലാക്കുന്നു. മരണസംഖ്യ ഉയരുന്നതും വൈറസ് വിവിധ രാജ്യങ്ങളിലേക്കു പടര്‍ന്നതുമാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ചൈനയില്‍ 17 പേരാണ് ഇതുവരെ മരിച്ചത്. 600ലധികം ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസിന്റെ  ഉത്ഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരം അടച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടന അടിയന്തിര യോഗം വിളിച്ചെങ്കിലും ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്  സംബന്ധിച്ച് തീരുമാനമായില്ല.

600 ലേറെ ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2197 പേരാണ് വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരെയെല്ലാം ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയിരിക്കുകയാണ്. നിരീക്ഷണത്തിലായിരുന്ന 765 പേരെ വൈറസ് ബാധയില്ലെന്ന് കണ്ട് വിട്ടയച്ചതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. യുഎസ്, ജപ്പാന്‍, തായ്‍ലന്‍ഡ്, ഹോങ്കോങ്, മക്കാവു, ദക്ഷിണ കൊറിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും  വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധ വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന അടിയന്തിര യോഗം വിളിച്ചു. ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്‍ച നടന്ന യോഗത്തില്‍ ഇതുസംബധിച്ച് തീരുമാനമായില്ല. അതിനാല്‍ വ്യാഴാഴ്‍ച വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈറസിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് ബുധനാഴ്‍ച തീരുമാനമെടുക്കാതെ യോഗം നീട്ടിവെച്ചത്.

വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നതോടെ ലോകം അതീവ ജാഗ്രതയിലായി. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുമെന്ന് ചൈന സ്ഥിരീകരിച്ചതും ലോകത്തെ ഭീതിയിലാക്കുന്നുണ്ട്. വൈറസ് ബാധ രൂക്ഷമായി തുടരുന്നതിനാല്‍ വിമാനത്താവളങ്ങളിലെല്ലാം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. രോഗലക്ഷണമുണ്ടെന്ന് സംശയം തോന്നുവരെയെല്ലാം ക്വാറന്‍റൈന്‍ ചെയ്യുകയാണ്. രോഗമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിച്ച ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂ. ചൈനയില്‍ നിന്ന് വരുന്ന യാത്രക്കാരെ എല്ലാ രാജ്യങ്ങളിലെയും വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...