ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ചൈന വന്‍ തോതില്‍ അണ്ടര്‍ വാട്ടര്‍ ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂജേഴ്‌സി: ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ചൈന വന്‍ തോതില്‍ അണ്ടര്‍ വാട്ടര്‍ ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. പ്രതിരോധ വിദഗ്ധന്‍ എച്ച്‌ഐ സട്ടനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഫോബ്‌സ് മാസികയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.

മാസങ്ങളോളം നിരീക്ഷണം നടത്തി നാവിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന സീ വിങ് ഗ്ലൈഡറുകള്‍ എന്നറിയപ്പെടുന്ന ഡ്രോണുകളാണ് വിന്യസിച്ചിട്ടുള്ളതെന്നും ലേഖനത്തില്‍ പറയുന്നു.

2019 ഡിസംബര്‍ മധ്യത്തോടെ വിന്യസിച്ച അവയെ നീരീക്ഷണങ്ങള്‍ക്കു ശേഷം തിരിച്ചു വിളിച്ചു. കപ്പലുകളുടെ യാത്ര സുഗമമാക്കുന്നതിനായി യുഎസ് നാവികസേന വിന്യസിച്ചിട്ടുള്ള ഡ്രോണുകള്‍ക്ക് സമാനമാണ് ചൈനയുടെ ഡ്രോണുകളുമെന്നാണ് വെളിപ്പെടുത്തല്‍. അത്തരത്തിലുള്ള ഒരു ഡ്രോണ്‍ 2016 ല്‍ ബെയ്ജിങ് പിടിച്ചെടുത്തിരുന്നു. ആര്‍ട്ടിക്കിലും ഐസ് ബ്രേക്കര്‍ കപ്പല്‍ ഉപയോഗിച്ച്‌ ചൈന സീ വിങ് ഡ്രോണുകളെ വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ 14 ഡ്രോണുകളെ വിന്യസിച്ചുവെങ്കിലും അവയില്‍ 12 എണ്ണത്തെ മാത്രമെ നിരീക്ഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് കരുതുന്നത്. വലിയ ചിറകുകളുള്ള അവയ്ക്ക് അതിവേഗം സഞ്ചരിക്കാന്‍ കഴിയില്ല. എന്നാല്‍ ദീര്‍ഘകാല ദൗത്യങ്ങള്‍ക്കായാണ് നിയോഗിക്കപ്പെടുന്നത്. ദീര്‍ഘദൂരം സഞ്ചരിക്കാനും അവയ്ക്ക് കഴിയും.

സമുദ്ര വിജ്ഞാനം ശേഖരിക്കാനാണ് ഡ്രോണുകളെ വിന്യസിക്കുന്നതെന്നാണ് പൊതുവെ അവകാശപ്പെടാറുള്ളത്. നിരുപദ്രവകാരികളാണ് അവ എന്ന് തോന്നുമെങ്കിലും നാവിക സേനകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് അവയുടെ യഥാര്‍ഥ ദൗത്യം.

ഇന്‍ഡോ- പസഫിക് മേഖലയില്‍ രാജ്യം വെല്ലുവിളികളൊന്നും നേരിടുന്നില്ലെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍, ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ തന്ത്രപരമായ താവളങ്ങള്‍ക്ക് വേണ്ടിയുള്ള മത്സരത്തിന് ലോകം സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...