ആഴക്കടലില്‍ പാകിസ്താന് പുറമെ ചൈനയും വെല്ലുവിളി ; നിയുക്ത നാവികസേന മേധാവി ഹരികുമാര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആഴക്കടലിൽ പാകിസ്താന് പുറമെ ചൈനയും ഇന്ത്യയ്ക്ക് വെല്ലുവിളിയെന്ന് വൈസ് അഡ്മിറൽ ആർ.ഹരികുമാർ. ഇത്തരം വെല്ലുവിളികളെ നേരിടാൻ നാവികസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.എസ് വിരാടിനൊപ്പമുണ്ടായിരുന്ന കാലഘട്ടം ഏറെ ആസ്വദിച്ചിരുന്നുവെന്നും മലയാളിയായ ആർ.ഹരികുമാർ പറഞ്ഞു. നാവികസേന മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഒരു മാധ്യമത്തിനോട് അദ്ദേഹം പ്രതികരിക്കുന്നത്. നാവികസേനയുടെ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും ആർ.ഹരികുമാർ പറഞ്ഞു.

ഓരോ ഘട്ടത്തിലും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിച്ചിരുന്നു. ഇതിനൊപ്പം ദൈവാനുഗ്രഹം കൂടിയുള്ളതിനാലാണ് ഇതുവരെയെത്താൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2008 ന് ശേഷം പാകിസ്താനെ കൂടാതെ ചൈനയും ആഴക്കടലിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുന്നതായി നിയുക്ത നാവികസേന മേധാവി പറഞ്ഞു. ആഴക്കടലിലെ വെല്ലുവിളികളെ നേരിടുന്നതിനായി നാവികസേയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്നും ഹരികുമാർ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...