ബീജിംഗ്: രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വിൽപുലീകരിച്ച് ചൈന. ആണവ ഗവേഷണം, പരീക്ഷണം, ആയുധ നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങളും നവീകരണങ്ങളും ചൈന നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അടുത്ത മാസങ്ങളിൽ ഏഴ് ആണവ പരീക്ഷണ – നിർമ്മാണ സൗകര്യങ്ങളാണ് പുതിയതായി നിർമിച്ചത്.
ചൈനീസ് ഗ്രാമപ്രദേശങ്ങൾ പരീക്ഷണ കേന്ദ്രങ്ങളുടെ വലിയ ശൃംഖലകളാൽ നിറഞ്ഞിരിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒരു ആണവ കേന്ദ്രത്തിന് ചുറ്റും ഒരു പട്ടണംതന്നെ ഉയർന്നുവന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇവിടെ അപ്പാർട്ടുമെന്റുകൾ, ബസ് ഡിപ്പോ, കളിസ്ഥലങ്ങൾ എന്നിവയുള്ളതായി ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. മറ്റൊരു സ്ഥലത്ത് 2000 അടി നീളമുള്ള ഒരു ട്യൂബ് ഉണ്ട്. ഇതിനുള്ളിൽ ആണവായുധങ്ങ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മറ്റൊരിടത്ത് ഉയർന്ന് ടെക്-ലേസറുകളുപയോഗിച്ച് ആണവ സ്ഫോടനങ്ങളുടെ ആഘാത പഠനങ്ങൾ നടത്തുന്നതായും വിവരമുണ്ട്.































