ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരുതലോടെ ഉപയോഗിക്കണം; മനുഷ്യരാശിക്ക് മുന്നറിയിപ്പുമായി ആഗോള എഐ കമ്പനി തലവൻമാർ

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: കൃത്രിമബുദ്ധി (എ ഐ) മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മുൻനിര എ ഐ കമ്പനി മേധാവിമാർ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്തു. ആന്തോപിക് മേധാവി ഡാരിയോ അമോദി, ഓപ്പൺ എ ഐ സി ഇ ഒ സാം ആൾട്ട്മാൻ എന്നിവരാണ് കൗൺസിലിന് മുന്നിൽ നിലപാട് വ്യക്തമാക്കിയത്. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ എ ഐ വിനാശകരമായി മാറുമെന്നും, ലോകരാജ്യങ്ങൾ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഈ വിഷയത്തിൽ ഒന്നിച്ച് പ്രവർത്തിക്കണമെന്നും ഡാരിയോ അമോദി ആവശ്യപ്പെട്ടു.

ഒരേസമയം വലിയ ആഗോള സാധ്യതയും ഭീഷണിയുമാണ് ഈ സാങ്കേതികവിദ്യ മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സാങ്കേതികവിദ്യ പൂർണ്ണമായും ജനാധിപത്യപരമായി മാറുക എന്നതാണ് പ്രധാനമെന്ന് സാം ആൾട്ട്മാൻ ചൂണ്ടിക്കാട്ടി. എ ഐയുടെ ഭാവി നിർണയിക്കുന്ന സുപ്രധാന തീരുമാനങ്ങൾ സാൻഫ്രാൻസിസ്കോയിലെ ഏതാനും സ്വകാര്യ ലാബുകളിൽ മാത്രം ഒതുങ്ങിനിൽക്കരുത്. മറിച്ച്, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ജനാധിപത്യപരമായ ഇടപെടലുകളിലൂടെ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ ഐ നിയന്ത്രണങ്ങൾക്കുള്ള നീക്കങ്ങളെ മുൻപ് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിക്കളഞ്ഞിരുന്നെങ്കിലും, ഐക്യരാഷ്ട്രസഭയുടെ വേദിയിൽ വെച്ചുതന്നെ നിയന്ത്രണം വേണമെന്ന ആഹ്വാനവുമായി കമ്പനി മേധാവിമാർ മുന്നോട്ടുവന്നത് ഏറെ ശ്രദ്ധേയമാണ്.

ഡിജിറ്റൽ സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ഹഗ്ഗിങ് ഫെയ്സ് സ്ഥാപകനും സമ്മേളനത്തിൽ സംസാരിച്ചു. അടുത്തിടെ ഓപ്പൺ എ ഐ.യുടെ ഒരു മോഡൽ ഉപയോഗിച്ച് ഹഗ്ഗിങ് ഫെയ്സ് സംവിധാനം ഹാക്ക് ചെയ്യപ്പെടുകയും, പിന്നീട് ചൈനീസ് എ ഐ മോഡലിന്റെ സഹായത്തോടെ അത് പ്രതിരോധിക്കുകയും ചെയ്ത സംഭവം അദ്ദേഹം ഓർമ്മിപ്പിച്ചു. എ ഐ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികളെ ചെറുക്കാൻ എ ഐ തന്നെ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇത് തെളിയിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിന്‍ രാജിന്റെ മരണം; പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച്

0
കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍...

ബിഹാറിൽ വിദ്യാർത്ഥികൾക്ക് നേരെയുള്ള സദാചാര ഗുണ്ടായിസം; സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

0
പാട്ന: ബിഹാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര അതിക്രമത്തില്‍ കേസെടുത്തു പൊലീസ്. പോലീസിനെ...

മകൻ മരിച്ച് ഒരു മാസം : മരുമകൾക്ക് പുതിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി...

0
ലഖ്നൗ: മകന്റെ വിയോ​ഗത്തിന് പിന്നാലെ വിധവയായ മരുമകൾക്ക് വരനെ കണ്ടെത്തിനൽകി വീട്ടമ്മ....

ഹജ്ജ് തീർഥാടനം: കുവൈത്ത് എയർപോർട്ടിലെ ഒരുക്കങ്ങൾ കസ്റ്റംസ് അധികൃതർ വിലയിരുത്തി

0
കുവൈത്ത് സിറ്റി: വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന തീർഥാടകരുടെ യാത്ര സുഗമവും...