വർക്കലയിൽ ആളില്ലാത്ത വീട്ടിൽനിന്ന് 10 പവൻ സ്വർണം കവർന്നു ; സിസിടിവിയിൽ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വർക്കല കുരയ്ക്കണ്ണിയിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 10 പവൻ സ്വർണവും പണവും കവർന്നു. കുരയ്ക്കണ്ണി ബോർണിയമുക്കിനു സമീപം ഷൈലാ മൻസിലിൽ ബേബി ഷൈലയുടെ(56) വീട്ടിലാണ് ബുധനാഴ്ച രാവിലെ 10.45-ഓടെ മോഷണം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പിൻവാതിൽ തുറന്ന് അകത്തുകയറിയ മോഷ്ടാവ് ഏകദേശം 10 പവൻ സ്വർണാഭരണങ്ങളും 3,500 രൂപയും കവർന്നതായാണ് പരാതി. ബേബി ഷൈലയുടെ രണ്ടു മക്കൾ വിദേശത്തും ഒരാൾ വർക്കലയിൽ റിസോർട്ട് ജീവനക്കാരനുമാണ്.

ബന്ധുവീട്ടിൽ പോയിവന്നപ്പോഴാണ് വീട്ടിലെ അടുക്കള ഭാഗത്തെ വാതിൽ തുറന്നുകിടക്കുന്നത് കാണുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. സിസിടിവി ദൃശ‍്യങ്ങളിൽ പ്രതി വരുന്നതും പോകുന്നതും വ്യക്തമാണ്. മോഷണത്തിനുശേഷം പ്രതി കുരയ്ക്കണ്ണി ജങ്ഷനു സമീപത്തുനിന്ന്‌ ഓട്ടോറിക്ഷയിൽ കയറി വർക്കലയിലേക്കു പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിന്‍ രാജിന്റെ മരണം; പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച്

0
കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍...

ബിഹാറിൽ വിദ്യാർത്ഥികൾക്ക് നേരെയുള്ള സദാചാര ഗുണ്ടായിസം; സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

0
പാട്ന: ബിഹാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര അതിക്രമത്തില്‍ കേസെടുത്തു പൊലീസ്. പോലീസിനെ...

മകൻ മരിച്ച് ഒരു മാസം : മരുമകൾക്ക് പുതിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി...

0
ലഖ്നൗ: മകന്റെ വിയോ​ഗത്തിന് പിന്നാലെ വിധവയായ മരുമകൾക്ക് വരനെ കണ്ടെത്തിനൽകി വീട്ടമ്മ....

ഹജ്ജ് തീർഥാടനം: കുവൈത്ത് എയർപോർട്ടിലെ ഒരുക്കങ്ങൾ കസ്റ്റംസ് അധികൃതർ വിലയിരുത്തി

0
കുവൈത്ത് സിറ്റി: വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന തീർഥാടകരുടെ യാത്ര സുഗമവും...