ചൈനയ്ക്കെതിരെ തയ്‌വാൻ ; സൈനികാക്രമണഭീഷണി നേരിടാൻ ഡ്രോൺ വ്യൂഹം സജ്ജം

For full experience, Download our mobile application:
Get it on Google Play

തയ്‌വാൻ : ചൈനയിൽനിന്നുള്ള സൈനികാക്രമണഭീഷണി നേരിടാനുള്ള തയാറെടുപ്പുകളുടെ ഭാഗമായി തയ്‌വാൻ ഡ്രോണുകളുടെ ഉപയോഗം അതിവേഗം കൂട്ടുന്നു.റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ആളില്ലാ സംവിധാനങ്ങളുടെ വർധിച്ചുവരുന്ന പങ്ക് പാഠമായാണ് ഈ നടപടി. ആക്രമണത്തിനെത്തുന്ന സേനയെ നിരീക്ഷിക്കാനും പിന്തുടരാനും ആവശ്യമെങ്കിൽ പ്രത്യാക്രമണം നടത്താനും വൻതോതിൽ ഡ്രോണുകൾ ഉപയോഗിക്കുക എന്നതാണ് ഈ തന്ത്രം ലക്ഷ്യമിടുന്നത്. ആക്രമണ സേനയെ എത്രയും പെട്ടെന്ന് കണ്ടെത്തുക, അവയുടെ നീക്കങ്ങൾ പിന്തുടരുക, തയ്‌വാനിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്നതിനു മുൻപ് മുന്നേറ്റം തടസ്സപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തയ്‌വാൻ സൈന്യം അവരുടെ സൈനികാഭ്യാസങ്ങളിൽ ഡ്രോണുകളെ കൂടുതൽ വ്യാപകമായി ഉൾപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഈയാഴ്ച ആരംഭിച്ച പത്തുദിവസം നീണ്ടുനിൽക്കുന്ന ഹാൻ കുവാങ് സൈനികാഭ്യാസത്തിൽ, നിരീക്ഷണഡ്രോണുകൾ ഉപയോഗിക്കുന്നതിലും ശത്രുക്കളുടെ ആളില്ലാ വിമാനങ്ങൾ കണ്ടെത്തി പ്രതിരോധിക്കുന്നതിലും സൈനികർ പരിശീലനം നേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് വൻ കുഴൽപ്പണവേട്ട ; ഒന്നര കോടിയോളം രൂപയുമായി 3 പേർ പിടിയിൽ

0
തിരുനെല്ലി : വാഹനത്തിൽ കടത്തുകയായിരുന്ന ഒരു കോടിയിലധികം രൂപയുടെ കുഴൽപണവുമായി മൂന്നു...

കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം: കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്ന് മന്ത്രി സണ്ണി...

കെഎസ്ആർടിസി ബസിന് യന്ത്രത്തകരാർ : താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

0
കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങിയതോടെ...

മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം ; സെക്രട്ടേറിയറ്റിൽ പുതിയ...

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ...