‘ദേശീയ ഗാനത്തെയും വന്ദേമാതരത്തെയും ആദരിക്കാത്തവർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ല’ : യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ദേശീയ ഗാനത്തെയും വന്ദേമാതരത്തെയും രാജ്യത്തെ മഹദ് വ്യക്തികളെയും ചിഹ്നങ്ങളെയും ആദരിക്കാത്തവർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപി നടത്തുന്ന തിരംഗാ യാത്രയിൽ പ്രസംഗിക്കുകയായിരുന്നു യോഗി. കേന്ദ്രം നടപ്പാക്കുന്ന ‘ഹർ ഘർ തിരംഗ’ യജ്ഞത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരംഗാ യാത്ര ആരംഭിച്ചത്. ദേശീയഗാനത്തെയും വന്ദേമാതരത്തെയും അനാദരിക്കുന്നവർക്കു ശിക്ഷ ഉറപ്പാക്കിയ പ്രധാനമന്ത്രിയുടെ നടപടിയെ അദ്ദേഹം പ്രശംസിച്ചു. ബ്രിട്ടിഷ് ഭരണത്തിനെതിരെ 1925 ൽ നടന്ന കകോരി ട്രെയിൻ തടയൽ സംഭവത്തിന്റെ 101–ാം വാർഷികത്തിലാണ് തിരംഗാ യാത്ര സംഘടിപ്പിച്ചത്.

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ നേതൃത്വത്തിൽ റാം പ്രസാദ് ബിസ്മിൽ, ഠാക്കൂർ റോഷൻ സിങ്, അഷ്ഫഖുല്ല ഖാൻ എന്നിവരുടെ നേതൃത്വത്തിൽ 1925 ഓഗസ്റ്റ് 9 നാണ് ട്രെയിൻ തടഞ്ഞ് ആയുധങ്ങൾ പിടിച്ചെടുത്തത്. ഈ വിപ്ലവകാരികളെ 1927 ൽ ബ്രിട്ടിഷ് സർക്കാർ തൂക്കിക്കൊന്നു. ബ്രിട്ടിഷ് ഭരണത്തിന്റെ അടിത്തറ ഇളക്കിയ സംഭവമാണ് കകോരി ട്രെയിൻ തടയലെന്നു യോഗി ആദിത്യനാഥ് അനുസ്മരിച്ചു. ‘ഹർ ഘർ തിരംഗ’ ദേശീയപതാകയുടെ കീഴി‍ൽ എല്ലാവരെയും ഒരുമിപ്പിക്കുന്ന യജ്ഞമാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ആൻഡമാൻ നിക്കോബാർ ദ്വീപിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു. തലസ്ഥാനമായ ശ്രീവിജയപുരത്ത് ഉപരാഷ്ട്രപതി ദേശീയപതാക ഉയർത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മക്ക പ്രതിരോധ സഖ്യത്തിന്റെ ആദ്യത്തെ നിർണായക യോഗം ; അസിം മുനിർ തുർക്കിയിൽ

0
ഇസ്തംബൂൾ : പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ...

അമേരിക്കയിൽ മലയാളി യുവതികളുടെ ദുരൂഹ മരണം ; കൊലപാതകക്കേസിൽ സുഹൃത്ത് കസ്റ്റഡിയിൽ

0
ന്യൂയോർക്ക് : പ്രവാസി സമൂഹത്തെ ഞെട്ടിച്ച് കൊണ്ട് അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട്...

വൈദ്യുതി മുടക്കവും സാങ്കേതിക തകരാറും കാരണം മുടങ്ങിയ ജയ്പൂരിലെ നീറ്റ്-പി.ജി പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

0
ജയ്പൂർ : ജയ്പൂരിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് തടസ്സപ്പെട്ട നീറ്റ്-പി.ജി. പരീക്ഷ...

വി.സി നിയമന തർക്കം : സിസയും, സജിയും തുടരും ; ഗവർണറും സർക്കാരും ധാരണയിലെത്തി

0
ന്യൂഡൽഹി : വൈസ് ചാൻസലർ നിയമന തർക്കത്തിൽ ചാൻസലറുടെ പ്രതിനിധിയും, സർക്കാരിന്റെ...