ജയ്പൂർ : ജയ്പൂരിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് തടസ്സപ്പെട്ട നീറ്റ്-പി.ജി. പരീക്ഷ സെപ്റ്റംബർ 5-ന് വീണ്ടും നടത്തും. ഇന്ത്യയിലെ ഉന്നത മെഡിക്കൽ പ്രവേശന പരീക്ഷകൾ നടത്തുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്.) ആണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷാ നടത്തിപ്പ് ഏജൻസിയായ ടിസിഎസിന്റെ കേന്ദ്രങ്ങളിലെ സാങ്കേതിക തകരാറും വൈദ്യുതി തടസ്സവുമാണ് പരീക്ഷ മുടങ്ങാൻ കാരണം. 41,682, 41,683 എന്നീ ടെസ്റ്റ് സെന്ററുകളിലെ പരീക്ഷാർഥികൾക്കാണ് സെപ്റ്റംബർ 5-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുനഃപരീക്ഷ നടത്തുന്നത്. പുതിയ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുതുക്കിയ അഡ്മിറ്റ് കാർഡുകളും ഉടൻ നൽകുമെന്നും വിദ്യാർഥികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും പരീക്ഷാ ബോർഡ് വ്യക്തമാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
































