മോസ്കോ : റഷ്യയും ബെലറൂസും സന്ദർശിച്ച് ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫു. ആറ് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് ലി പുറപ്പെട്ടത്. അന്താരാഷ്ട്ര സുരക്ഷയെക്കുറിച്ചുള്ള മോസ്കോ കോൺഫറൻസിൽ ലി പ്രസംഗിക്കുകയും റഷ്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ നേതാക്കളെ കാണുകയും ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു. ഭൂരിഭാഗം ലോക രാജ്യങ്ങളും പാശ്ചാത്യ സംവിധാനങ്ങൾക്ക് പുറത്തുള്ള വികസനത്തിനുള്ള വഴികൾക്കായി തിരയുന്നു എന്ന വിഷയത്തിൽ കോൺഫറൻസിൽ ലി സംസാരിക്കും. ഏകദേശം 100 രാജ്യങ്ങളിൽ നിന്നും എട്ട് അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികളെ കോൺഫറൻസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. ചൈനീസ്, റഷ്യൻ നേതാക്കൾ വിവിധ വിഷയങ്ങളിൽ വ്യത്യസ്ത രീതികളിൽ തന്ത്രപരമായ ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. പുതിയ കാലഘട്ടത്തിൽ ചൈന-റഷ്യ സമഗ്ര തന്ത്രപരമായ സഹകരണ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നത് ഇരു രാജ്യങ്ങളും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യ- യുക്രൈൻ പ്രശ്നത്തിൽ തങ്ങൾ നിഷ്പക്ഷത പാലിച്ചിരുന്നുവെന്ന് ചൈന അവകാശപ്പെടുന്നു. എന്നാൽ അമേരിക്കയും സഖ്യകക്ഷികളും റഷ്യയെ പ്രകോപിപ്പിക്കുന്നുവെന്നും ആരോപിച്ചു. മോസ്കോയുമായി ശക്തമായ സാമ്പത്തിക, നയതന്ത്ര, വ്യാപാര ബന്ധങ്ങൾ നിലനിർത്തിയിട്ടുണ്ട്. യുദ്ധത്തിൽ ഇരുപക്ഷത്തിനും ആയുധം നൽകില്ലെന്നും ചൈന വ്യക്തമാക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























