ജി20 സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് പ​ങ്കെടുക്കില്ലെന്ന് ഉറപ്പായതായി സൂചന

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ജി20 സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് പ​ങ്കെടുക്കില്ലെന്ന് ഉറപ്പായതായി സൂചന. ഇക്കാര്യം ഔദ്യോഗികമായി ചൈന ഇന്ത്യയെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. ജി20 സമ്മേളനത്തിൽ ചൈനീസ് സംഘത്തെ പ്രീമിയർ ലി ക്വിയാങ്ങായിരിക്കും നയിക്കുക. അതേസമയം, ഇതുസംബന്ധിച്ച് എഴുതി തയാറാക്കിയ കത്ത് ലഭിച്ചിട്ടില്ലെന്ന് ജി20 സ്പെഷ്യൽ സെക്രട്ടറി മുക്തേഷ് പർദേശി പറഞ്ഞു. ഇതാദ്യമായാണ് ഷീ ജിങ്പിങ് ജി20 യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. സെപ്റ്റംബർ ഒമ്പത്,പത്ത് തീയതികളിലാണ് ഡൽഹിയിൽ ജി20 സമ്മേളനം നടക്കുന്നത്.

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനും സമ്മേളനത്തിൽ പ​ങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. നേരിട്ട് സമ്മേളനത്തിനെത്താൻ കഴിയില്ലെന്ന വിവരം ടെലിഫോണിലൂടെയാണ് പുടിൻ ​പ്രധാനമന്ത്രിയെ അറിയിച്ചത്. വിദേശകാര്യമന്ത്രി സെർജി ലാവ്റോവായിരിക്കും റഷ്യൻ സംഘത്തെ നയിക്കുക.നേരത്തെ ബ്രിക്സ് സമ്മേളനത്തിനിടെ ഷീയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. യഥാർഥ നിയന്ത്രണരേഖ സംബന്ധിച്ച് ഇന്ത്യയുടെ ആശങ്ക മോദി ചൈനീസ് പ്രസിഡന്റിനെ അറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...