അമേരിക്കൻ വിലക്ക് ലംഘിച്ച് ഹോർമുസ് കടന്ന് ചൈനീസ് കപ്പൽ

For full experience, Download our mobile application:
Get it on Google Play

തെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ ഇറാനെ ശ്വാസംമുട്ടിക്കാൻ അമേരിക്ക തീർത്ത നാവിക ഉപരോധം ചൈനീസ് കപ്പൽ തകർത്തു. സംഘർഷ മേഖലയിൽ അമേരിക്കൻ പടക്കപ്പലുകൾ കാവൽ നിൽക്കെത്തന്നെയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ചരക്കുക്കപ്പൽ സുരക്ഷിതമായി പുറത്തെത്തിയത്. ഇതോടെ ഡോണൾഡ് ട്രംപിന്റെ ഉപരോധം വെറും ജലരേഖയായെന്ന് പരിഹസിച്ച് ഇറാൻ രംഗത്തെത്തി. ഷാങ്ഹായ് ഷുവാൻറൺ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘റിച്ച് സ്റ്റാറി’ എന്ന ടാങ്കർ കപ്പലാണ് അമേരിക്കൻ ഉപരോധത്തെ മറികടന്ന് ഒമാൻ ഉൾക്കടലിൽ പ്രവേശിച്ചത്. മലാവിയുടെ പതാകയേന്തിയ ഒരു കപ്പലിനെ കഴിഞ്ഞ ദിവസം അമേരിക്കൻ സൈന്യം തടഞ്ഞു തിരിച്ചയച്ചിരുന്നു. എന്നാൽ, തങ്ങളുടെ കപ്പലിൽ ചൈനീസ് ജീവനക്കാരാണുള്ളതെന്ന് വ്യക്തമാക്കിയതോടെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് വഴിമാറിക്കൊടുക്കേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ.

ഏകദേശം രണ്ട് വർഷം മുമ്പ് ഇറാനെ സഹായിച്ചുവെന്നാരോപിച്ച് അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്തിയ കപ്പലാണ് ഇപ്പോൾ ട്രംപിന്റെ കണ്മുന്നിലൂടെ കടന്നുപോയത് എന്നത് വൈറ്റ് ഹൗസിന് കനത്ത തിരിച്ചടിയായി. സമൂഹമാധ്യമമായ ‘ട്രൂത്ത് സോഷ്യൽ’ വഴി വൻ ഭീഷണിയായിരുന്നു ട്രംപ് മുഴക്കിയിരുന്നത്. ഹോർമുസ് ഉപരോധം ലംഘിക്കുന്ന ഏത് രാജ്യത്തിന്റെ കപ്പലായാലും തകർക്കുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പാകിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച ഈ കർക്കശ നിലപാടാണ് ചൈനീസ് കപ്പലിന് മുന്നിൽ തകർന്നു വീണത്. അമേരിക്കയുടെ ഭീഷണി വെറും പൊള്ളയാണെന്നും ലോകരാജ്യങ്ങൾ ട്രംപിനെ ഭയപ്പെടുന്നില്ലെന്നും ഇറാൻ ഭരണകൂടം പ്രതികരിച്ചു. ചൈനീസ് കപ്പലിന്റെ നീക്കം ഇറാനുമേലുള്ള സാമ്പത്തിക ഉപരോധത്തിന്റെ മൂർച്ച കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...