ചിങ്ങമാസം പിറന്നു – ഓണവുമെത്തി….ഏവര്‍ക്കും പത്തനംതിട്ട മീഡിയായുടെ പുതുവത്സരാശംസകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊന്നും ചിങ്ങമാസം പിറന്നു. സമ്പല്‍സമൃദ്ധിയുടേയും പങ്കുവെക്കലുകളുടേയും ഉത്സവകാലത്തിന്റെയും  തുടക്കം കൂടിയാണ് ഈ ദിനം. കോവിഡ് മഹാമാരിയില്‍ നിന്നുള്ള അതിജീവനത്തിന്റെതാവട്ടെ വരുംകാലമെന്ന പ്രാര്‍ത്ഥനയോടെയാണ് മലയാളികള്‍‌ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.

പൂവിളിയും പൂത്തുമ്പിയുമൊക്കെയായി മലയാളിക്ക് ഗൃഹാതുരത്വത്തിന്റെ ആഘോഷകാലമാണ് ആരംഭിക്കുന്നത്. മാത്രമല്ല കേരളീയര്‍ക്ക് ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. വിളവെടുപ്പിന്റെ മാസമായ ചിങ്ങത്തിനായി പ്രകൃതിയുമൊരുങ്ങിക്കഴിഞ്ഞു.

കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ക്കും കാര്‍ഷിക മേഖലക്കും പ്രതീക്ഷയുടെ പുതുവത്സരമാണിത്. പോയ്മറഞ്ഞ സ്വപ്നങ്ങളെയൊക്കെ തിരികെപ്പിടിക്കാമെന്ന വിശ്വാസമാണ് ഈ ഓണക്കാലത്ത് മുന്നോട്ടുള്ള പ്രയാണത്തില്‍ കരുത്തേകുന്നത്. കള്ളപ്പറയും ചെറുനാഴിയുമൊന്നുമില്ലാത്ത ആ നല്ല നാളുകളെ ഓര്‍മപ്പെടുത്തുന്ന ഈ പൊന്നിന്‍ചിങ്ങം നമ്മുടെ ഇന്നലെകളെ തിരികെയെത്തിക്കുമെന്ന് പ്രതീക്ഷിക്കാം. ആത്മവിശ്വാസത്തോടെ നമുക്ക് ഒന്നിച്ചു മുന്നേറാം. എല്ലാവര്ക്കും പത്തനംതിട്ട മീഡിയായുടെ പുതുവത്സരാശംസകള്‍ നേരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...