കൊച്ചി: ലോകം മുഴുവൻ കൊറോണ ഭീതിയിലിരിക്കെ കൊച്ചിയിലെത്തിയ ചൈനീസ് യുവതി ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ. കഴിഞ്ഞമാസം 27ാം തീയതിയാണ് ചൈനയിലെ ഗ്വാങ്ഡോങിൽ നിന്ന് യുവതി ഇന്ത്യയിലെത്തിയത്. കൊച്ചിയിലെ ഹോം സ്റ്റേയിൽ താമസിക്കുന്ന 28 കാരിയോട് മുൻകരുതൽ നടപടി എന്ന നിലയിൽ പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പും പോലീസും നിർദേശം നൽകി. വാരണാസി സന്ദർശിച്ച ശേഷമാണ് കേരളത്തിലെത്തിയത്. അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 28 കാരി ബംഗളൂരു വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും എറണാകുളം ഡി.എം.ഒ അറിയിച്ചു.
കൊച്ചിയില്‍ ചൈനീസ് യുവതി ; പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പും പോലീസും
RECENT NEWS
Advertisment