Monday, May 12, 2025 3:23 am

വഴിതെറ്റിവന്ന ‘ചിന്നു’വും ‘മിന്നു’വും ഇപ്പോൾ ഗോകുലിന്റെ കളിക്കൂട്ടുകാർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കോവിഡ് കാലത്ത് വെറുതേ വീട്ടിലിരിക്കുന്നതിന്റെ വിരസതയൊന്നും കുയിലൂരിലെ ‘ഗോകുല’ത്തിൽ ഗോകുൽ സുധാകർ അനുഭവിച്ചിട്ടില്ല. വെറുതേ വീട്ടിലിരിക്കുമ്പോഴും തോട്ടത്തിൽ പശുക്കളെ മേയ്ക്കാൻ പോകുമ്പോഴും അവന്റെ പിന്നാലെ ‘ചിന്നു’വും ‘മിന്നു’വുമുണ്ടാവും. അവന്റെ കൂടെ ഭക്ഷണം കഴിക്കാനും ഈ സുന്ദരികളെത്തും. സന്ധ്യ കഴിഞ്ഞാൽ വീട്ടിന് സമീപത്തെ റബ്ബർമരത്തിൽ പറന്നുചെന്ന് പതിവുസ്ഥലത്ത് ചേക്കേറും. രാവിലെ കൃത്യം ആറരയ്ക്ക് ഇവർ രണ്ടുപേരും വീണ്ടുമെത്തും. ആ സമയത്ത് വാതിൽ തുറന്നില്ലെങ്കിൽ കതകിൽ കൊത്തിയും ചിറകിട്ടടിച്ചും ബഹളമുണ്ടാക്കും. പതിവുപോലെ അൽപ്പം കോഴിത്തീറ്റയോ പഴമോ നൽകിയാൽ തോട്ടത്തിലേക്ക് പിൻവാങ്ങും.

ഒരുവർഷം മുമ്പ് കുഞ്ഞായിരിക്കുമ്പോൾ എങ്ങനെയോ വഴിതെറ്റി വീട്ടിലെ ടർക്കിക്കോഴിക്കുഞ്ഞുങ്ങളോടൊപ്പം എത്തിപ്പെട്ടതാണ് ഈ രണ്ട് മയിൽപ്പേടകൾ. സ്വന്തം കുഞ്ഞിനോടൊപ്പം ഈ മയിൽക്കുഞ്ഞുങ്ങളെയും തള്ളക്കോഴി സംരക്ഷിച്ചു. കുറച്ചുകഴിയുമ്പോൾ മയിൽക്കുഞ്ഞുങ്ങൾ എവിടെയെങ്കിലും പറന്ന് പോയ്ക്കൊള്ളുമെന്ന് അവർ കരുതിയെങ്കിലും തെറ്റി. വീട്ടിലെ ഒൻപതാം ക്ലാസുകാരനായ ഗോകുലുമായി ഇവ രണ്ടും കടുത്ത ചങ്ങാത്തം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. ‘ചിന്നു’വെന്നും ‘മിന്നു’വെന്നും ഗോകുൽ പേരും നൽകി.

ഗോകുലിന്റെ അച്ഛൻ സുധാകരൻ കൃഷിക്കാരനാണ്. വീട്ടിൽ പശുക്കളെയും പന്നികളെയും കോഴികളെയുമൊക്കെ വളർത്തുന്നുണ്ട്. ഭാര്യ ഗീതയും മകൾ സ്വാതിയുമെല്ലാം ഇവയെ പരിചരിക്കുന്നു. വന്യജീവികളെപ്പോലെ മയിലുകളെ വളർത്തുന്നതും നിയമവിരുദ്ധമാമെന്ന് അറിഞ്ഞതുകൊണ്ടുതന്നെ ഇവയെ ദ്രോഹിക്കുകയോ ഇതിന്റെ സഞ്ചാരത്തിന് തടസ്സമാവുന്ന തരത്തിൽ വീട്ടുകാർ ആരും ഇടപെടുകയോ ചെയ്യുന്നില്ലെന്ന് തൊട്ടടുത്ത വീട്ടുകാരനും ബന്ധുവും വിരമിച്ച ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറുമായ പുത്തലത്ത് നാരായണൻ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

0
ദില്ലി : പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം...

എം.ജി കണ്ണന് കെ.സി. വേണുഗോപാൽ എം.പി ആദരാഞ്ജലികൾ അർപ്പിച്ചു

0
പത്തനംതിട്ട : അന്തരിച്ച ഡി.സി സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്...