‘തിരുത്തലുകളിലൂടെ എൽഡിഎഫ് ശക്തമായി തിരിച്ചുവരും’ ; ചിന്താ ജെറോം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേരിട്ട അപ്രതീക്ഷിത പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി വിശദമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം. വികസനത്തിലും ക്ഷേമപ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്ന ഒരു സർക്കാരിന് ഇത്തരമൊരു പരാജയം ഉണ്ടാകേണ്ട സാഹചര്യമില്ലായിരുന്നുവെന്നും ഈ ഫലം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. സംസ്ഥാനവ്യാപകമായി എൽഡിഎഫിന് വലിയ തിരിച്ചടിയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത് എന്നും അവർ പ്രതികരിച്ചു.

കണ്ണൂർ പോലുള്ള പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ പരാജയവും പാർട്ടി ഗൗരവമായി പരിശോധിക്കും. മന്ത്രി ആർ. ബിന്ദു ഉൾപ്പെടെയുള്ള പ്രമുഖരുടെ തോൽവിയും 15-ലധികം മന്ത്രിമാർ പരാജയഭീതിയിൽ എത്തിയതും അപ്രതീക്ഷിതമായിരുന്നുവെന്നും അവർ പറഞ്ഞു. ഈ പരാജയം ‘അനർഹമാണ്’ എന്നാണ് പാർട്ടി നേതാവ് എം. സ്വരാജ് ഇതിനോട് പ്രതികരിച്ചത്. അംഗനവാടി കുട്ടികൾ മുതൽ വയോധികർ വരെ നീളുന്ന സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തിൽ ഇടപെടലുകൾ നടത്തിയ ജനപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും എന്നാൽ ജനവിധി ബഹുമാനിക്കുന്നുവെന്നും ചിന്താ ജെറോം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​പെരുമ്പെട്ടിയിൽ 1.590 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
​മല്ലപ്പള്ളി: ലഹരിമരുന്നിനെതിരെയുള്ള ശക്തമായ നടപടിയുടെ ഭാഗമായി പെരുമ്പെട്ടി പോലീസ് നടത്തിയ പരിശോധനയിൽ...

കൊല്ലത്തേക്ക് മാറിയിട്ട് നാല് മാസം ; ഒടുവിൽ എറണാകുളത്തെ ക്യാമ്പ് ഓഫീസ് വിട്ടുനൽകി എസ്പി...

0
കൊച്ചി: ഒടുവിൽ ക്യാമ്പ് ഓഫീസ് വിട്ടുനൽകി എസ്പി എം ഹേമലത ഐപിഎസ്....

ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് ; പ്രാദേശിക അവധിയില്ലാത്തതിൽ പ്രതിഷേധം

0
ആലപ്പുഴ: കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി...

പെയിന്റ് കടയില്‍ പണമില്ലാത്ത അക്കൗണ്ടിന്റെ ചെക്ക് നല്‍കി തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

0
മലപ്പുറം: ചമ്രവട്ടത്ത് പെയിന്റ് കടയില്‍ പണമില്ലാത്ത അക്കൗണ്ടിന്റെ ചെക്ക് നല്‍കി തട്ടിപ്പ്...