ചിന്തയില്‍ വന്നത് വായനക്കാരന്റെ കുറിപ്പ് മാത്രം : കോടിയേരി ബാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ പാര്‍ട്ടി പ്രസിദ്ധീകരണമായ ചിന്തയില്‍ വന്ന ലേഖനം തള്ളി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചിന്തയില്‍ വന്നത് സിപിഐ എം എന്ന നിലയില്‍ ഉന്നയിച്ച ആരോപണമല്ലെന്ന് വ്യക്തമാക്കുന്ന കോടിയേരി വായനാക്കാരന്റെ കുറിപ്പ് മാത്രമാണതെന്നും വ്യക്തമാക്കുകയാണ്. എന്നാല്‍ ലേഖനത്തിന്റെ പേരില്‍ സിപിഐ വിവാദത്തിനാണ് തയ്യാറെടുക്കുന്നതെങ്കില്‍ അത് നടത്തട്ടെ എന്നും കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിന് കോടിയേരി മറുപടി നല്‍കി.

ചിന്തയില്‍ വന്നത് വായനാക്കാരന്റെ കുറിപ്പ് മാത്രമാണ്. പ്രതികരണം സിപിഐഎമ്മിന്റെതല്ല, ചിന്തയുടെ എഡിറ്റോറിയല്‍ നിലപാടുമല്ല. വായനക്കാര്‍ ഇത്തരത്തില്‍ എല്ലാ മാധ്യമങ്ങളിലും അഭിപ്രായങ്ങള്‍ പറയാറുണ്ട്. അത്തരത്തില്‍ സിപിഐയുടെ പ്രസിദ്ധീകരണങ്ങളിലും വരാറുണ്ട്. വായനക്കാരുടേത് അവരുടെ മാത്രം. അതിന്റെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രം. സിപിഐഎമ്മിന് പറയാനുണ്ടെങ്കില്‍ സിപിഐ എം പറയും, അതിന് ആരുടേയും ചീട്ട് ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിന്തയുടെ ആരോപണങ്ങള്‍ക്ക് നവയുഗത്തില്‍ മറുപടി നല്‍കുമെന്ന കാനത്തിന്റെ പ്രതികരണത്തിന് മറുപടി നല്‍കിയ കോടിയേരി അദ്ദേഹത്തിന് എവിടെ വേണമെങ്കില്‍ എഴുതാമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...