23 C
Pathanāmthitta
Friday, December 2, 2022 2:18 am
IMG-20221201-WA0019

ചിറയ്ക്കൽ ധർമശാസ്താവിനെ കണ്ട് തൊഴാം

കോന്നി : സമീപ പ്രദേശങ്ങളിലെ ഏക അയ്യപ്പ ക്ഷേത്രമാണ് ചിറയ്ക്കൽ ധർമശാസ്താ ക്ഷേത്രം. അതിനാല്‍ തന്നെ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ക്ഷേത്രമാണ് ചിറയ്ക്കൽ ധർമശാസ്താ ക്ഷേത്രം. അഭീഷ്ടസിദ്ധിക്കായി നാനാജാതി മതസ്ഥര്‍ ഇവിടെ  ചിറയ്ക്കൽ ശാസ്താവിനെ വന്ന് പ്രാര്‍ഥിക്കാറുണ്ട്. വൃശ്ചികം ഒന്നു മുതൽ മകരവിളക്ക് വരെ മണ്ഡലച്ചിറപ്പ് നടത്തുന്നു. മണ്ഡല ഉത്സവം വിപുലമായി നടത്തുന്ന ക്ഷേത്രം.

01-up
self
Alankar
KUTTA-UPLO
previous arrow
next arrow

ഐതിഹ്യം :
പുരാതനകാലം മുതൽക്കേ ചിറയ്ക്കൽ ആസ്ഥാനമാക്കി ഒരു ദേവീക്ഷേത്രം ഉണ്ടായിരുന്നതായും കാലാന്തരത്തിൽ അതു നശിച്ചുപോയതായുമാണ് ഐതിഹ്യം. ക്ഷേത്രം നിലനിന്നിരുന്നു എന്നതിനു തെളിവായി ക്ഷേത്രാവശിഷ്ടങ്ങളും കൽവിഗ്രഹങ്ങളും സമീപ പ്രദേശത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ചിറയ്ക്കൽ ഭഗവതി ഈ നാടിനനുഗ്രഹമായി നിലനിന്നിരുന്നതായി വിശ്വസിച്ചുപോരുന്നു.

Pulimoottil 2
01-up
self
KUTTA-UPLO

ചരിത്രം :
ഏതാനും വർഷങ്ങൾക്കു മുൻപ് പ്രദേശത്തെ ഹൈന്ദവ വിശ്വാസികൾ ചിറ്റൂർ ഭാഗത്ത് ധർമശാസ്താവിന്റെ പേരിൽ ആരാധനാലയം സ്ഥാപിക്കാൻ മുൻകയ്യെടുത്ത് ദേവപ്രശ്നം നടത്തിയിരുന്നു. ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭാഗത്തു തന്നെയാണ് പഴയ ക്ഷേത്രം നിലനിന്നരുന്നതായി കാണാൻ കഴിഞ്ഞത്. ക്ഷേത്രം പണിയാനായി ചിറ്റൂർ രാജഗോപാലൻ നായർ സ്വമേധയാ 12 സെന്റ് ഭൂമി ദാനം നൽകി. അദ്ദേഹത്തിന്റെയും മങ്ങാരം കരയിലെ ഹൈന്ദവ വിശ്വാസികളുടെയും ശ്രമഫലമായി പണിതുയർത്തിയ ഭജനമഠത്തിൽ കൊല്ലവർഷം 1110 ധനു 25ന് രാത്രി ധർമശാസ്താവിന്റെ ചിത്രം സ്ഥാപിച്ച് ആരാധിക്കുകയും ധനുമാസത്തിലെ പൗർണമി ദിവസം ഉത്സവം നടത്തുകയും ചെയ്തു.

01-up
puli-new-2-new-upload-onam
bis-uplo
Alankar
previous arrow
next arrow

1989 ഫെബ്രുവരി 15ന് പ്രവർത്തക സമിതിക്ക് രൂപം കൊടുത്ത് ക്ഷേത്രം നിർമിച്ച് ധർമശാസ്താവ് പ്രധാന ദേവനായി പ്രതിഷ്ഠ നടത്തി. ക്ഷേത്ര മതിൽകെട്ടിനുള്ളിലെ ആൽത്തറയിൽ തേവർമലയെ സങ്കൽപിച്ച് നിത്യേന വിളക്കുകൊളുത്തി ആരാധിച്ചിരുന്നു. ദേവപ്രശ്ന വിധി പ്രകാരം ഈ വിളക്ക് അന്നദാന ഓഡിറ്റോറിയത്തിന്റെ വടക്കുഭാഗത്തായി സ്ഥാപിച്ചിട്ടുണ്ട്. ഭരണസമിതിയുടെ നേതൃത്വത്തിൽ 2010 ജൂണിൽ താന്ത്രിക വിധിയനുസരിച്ച് പുനഃപ്രതിഷ്ഠ നടത്തി.

കൊടി എഴുന്നള്ളത്ത് :
ഈ ക്ഷേത്രത്തിന്റെ മലങ്കോട്ടയായ നടുവത്തുദേവർ മലദേവന്റെ പേരിൽ കൊടി നിർമിക്കുകയും എല്ലാ വർഷവും ഉത്സവത്തോടനുബന്ധിച്ച് ഈ കരയിലും ചുറ്റുപാടും ചിറ്റൂർ മഹാദേവർ ക്ഷേത്രത്തിലും കൊടി എഴുന്നള്ളിപ്പ് നടത്തുകയും ചെയ്യുന്നു. മേടമാസത്തിലെ പത്താമുദയത്തിന് ക്ഷേത്രക്കൊടി ആഞ്ഞിലികുന്ന് കോട്ടപ്പാറ മലയിൽ എഴുന്നള്ളിച്ച് പടയണിക്കുശേഷം തിരികെയെത്തിക്കും. എല്ലാ വർഷവും മിഥുന മാസത്തിലെ ചോതി നക്ഷത്രത്തിൽ പ്രതിഷ്ഠാവാർഷികവും കലശപൂജയും നടത്തുന്നു.

മണ്ഡല ഉത്സവം :
ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയ്ക്കു സ്വീകരണം നൽകുന്ന ദിവസം മുതൽ നാലുനാൾ മണ്ഡല ഉത്സവം നടത്തുന്നു. 41 വിളക്ക്, മകരവിളക്ക് ദിവസം സമൂഹസദ്യ, സംക്രമ സന്ധ്യയിൽ നെയ്യഭിഷേകം, സഹസ്ര നീരാജനം എന്നിവയോടെയാകും മണ്ഡല ഉത്സവം സമാപിക്കുക. എല്ലാമാസവും ഉത്രം നാളിലും മലയാള മാസം ആദ്യ ഞായറാഴ്ചയും അന്നദാനം ഉണ്ടായിരിക്കും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

——————————————————————————————–

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

————————————————————————————–

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

——————————————————————————————

KUTTA-UPLO
WhatsAppImage2022-07-31at72836PM
bis-uplo
WhatsAppImage2022-07-31at72444PM
previous arrow
next arrow
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
Advertisment
01-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow