ദുരഭിമാന മർദ്ദനം ; മതം മാറാൻ വിസമ്മതിച്ച സഹോദരീ ഭർത്താവിനെ മർദ്ദിച്ച പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മതംമാറാന്‍ തയാറാകാത്തതിന് സഹോദരീ ഭര്‍ത്താവിനെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചിറയിന്‍കീഴ് ആനത്തലവട്ടം എം.എ.നിവാസില്‍ മിഥുന്‍ കൃഷ്ണയെ മര്‍ദ്ദിച്ച കേസിലെ പ്രതി ഡോ. ഡാനിഷ് ജോര്‍ജിനെയാണ് അറസ്റ്റ് ചെയ്തത്. ഊട്ടിയിലെ റിസോര്‍ട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ മിഥുൻ ദീപ്തിയെ പ്രണയിച്ച് കഴിഞ്ഞ മാസം 28ന് ഇരുവരും ക്ഷേത്രത്തില്‍വച്ച് വിവാഹിതരായി.

ഇരുവരെയും കാണാനില്ലെന്നു കാണിച്ച് കുടുംബങ്ങള്‍ ചിറയിന്‍കീഴ് പോലീസില്‍ പരാതി നല്‍കി. വരനോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് ദീപ്തി പോലീസിനോട് പറഞ്ഞു. ഇതിനിടെ, ഡാനിഷ് ഇരുവരെയും പള്ളിയിലേക്കു വിളിച്ചു വരുത്തി വിവാഹം നടത്തികൊടുക്കാമെന്ന് ഉറപ്പ് നല്‍കി. പള്ളിയിലെത്തിയ മിഥുന്‍ കൃഷ്ണയോട് മതം മാറാനും അല്ലെങ്കില്‍ ബന്ധത്തില്‍ നിന്ന് പിന്മാറാനും ആവശ്യപ്പെട്ടു. വഴങ്ങാതെ വന്നതോടെ അമ്മയെ കാണിക്കാനെന്നു പറഞ്ഞ് വീട്ടിലെത്തിച്ചു തല്ലിച്ചതയ്ക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

0
കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട...

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...