Sunday, April 13, 2025 1:15 am

പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച ചി​റ്റാ​ർ കു​ട​പ്പ​ന​ക്കു​ളം സ്വ​ദേ​ശി പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി.
പ​ത്ത​നം​തി​ട്ട കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക ഓ​ഫീ​സ് സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം. പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗസിലാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഡി​വൈ​എ​സ്പി ര​ണ്‍​ബീ​ർ​സിം​ഗ് ശെ​ഖാ​വ​ത്തി​ന്റെ  ചു​മ​ത​ല​യി​ലാ​ണ് അന്വേഷ​ണം.
ചി​റ്റാ​ർ, കു​ട​പ്പ​ന​ക്കു​ളം, അ​രീ​ക്ക​ക്കാ​വ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് മ​ത്താ​യി​യു​ടെ ബ​ന്ധു​ക്ക​ൾ, അ​വ​സാ​ന​മാ​യി ക​ണ്ട​യാ​ളു​ക​ൾ തുടങ്ങി​യ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ത്താ​യി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു രം​ഗ​ത്തെ​ത്തി​യ രണ്ടുപേ​ർ ഇ​തി​നോ​ട​കം ഒ​ളി​വി​ൽ പോ​യ​തും ശ്ര​ദ്ധേ​യ​മാ​ണ്.
ഇ​തി​ലൊ​രാ​ൾ മ​ത്താ​യി​യെ വ​ന​പാ​ല​ക​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മ്പോ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ്. മ​ത്താ​യി​യു​ടെ മരണവുമാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വ​ന​പാ​ല​ക​രാ​യ ആ​റു​പേ​ർ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി പരിഗ​ണി​ക്കു​ന്ന​ത് 16ലേ​ക്കു മാ​റ്റി. ഹ​ർ​ജി ഇ​ന്ന​ലെ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വ​ന്നി​രു​ന്നു​വെ​ങ്കി​ലും മാ​റ്റി​വെയ്ക്കുകയായിരു​ന്നു.
ക​ഴി​ഞ്ഞ ജൂ​ലൈ 28നാ​ണ് മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. 40 ദി​വ​സം കു​ടും​ബം ന​ട​ത്തി​യ പോരാട്ടത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്. സി​ബി​ഐ സം​ഘം അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത് മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു സം​സ്കാ​രം. ര​ണ്ടാ​മ​ത്തെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് സി​ബി​ഐ സം​ഘ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ലാ​ബ് റി​പ്പോ​ർ​ട്ട് അ​ട​ക്ക​മാ​ണ് കൈ​മാ​റി​യി​ട്ടു​ള്ള​ത്

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി

0
കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി. എംസി റോഡില്‍ നിന്ന്...

സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു

0
തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച പ്രതികൾക്കെതിരെ...

എറണാകുളം നഗരത്തിൽ എളമക്കര മഠം ജങ്ഷനിൽ നൃത്ത സ്ഥാപനത്തിൽ തീപിടിത്തം

0
കൊച്ചി: എറണാകുളം നഗരത്തിൽ എളമക്കര മഠം ജങ്ഷനിൽ നൃത്ത സ്ഥാപനത്തിൽ തീപിടിത്തം....

വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപിയെന്ന് കെ സി വേണുഗോപാൽ

0
കൊച്ചി : വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപിയെന്ന് എഐസിസി...