ചിറ്റാർ: ക്രിമിനലുകളെ സംരക്ഷിക്കുന്നവരായി സർക്കാർ മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. പി പി മത്തായി എന്ന പൊന്നുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തുന്ന സത്യഗ്രഹ സമരം ചിറ്റാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിൽ നിന്ന് സംരക്ഷണം ഉറപ്പ് നല്ക്കാത്ത പക്ഷം യൂത്ത് കോൺഗ്രസ് പൊന്നുവിന്റെ കുടുംബത്തിനെ ഏറ്റെടുക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. കേരളത്തിലെ എല്ലാ ഫോറസ്റ്റ് ഓഫിസുകൾക്ക് മുന്നിലേക്കും പൊന്നുവിന്റെ നിതീക്കായി സമരം വ്യാപിക്കുമെന്ന് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് ശബരീനാഥൻ എംഎൽഎ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിന്ധന്റ എം ജി കണ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, ആന്റോ ആന്റണി എം.പി, പി. മോഹൻ രാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെകട്ടറി ദിനേശ് ബാബു, സംസ്ഥാന സെക്രട്ടറിമാരായ റോബിൻ പരുമല, വിമൽ കൈതയ്ക്കൽ, ആബിദ് ഷഹിം, ജില്ലാ വൈസ് പ്രസിഡന്റമാരായ വിശാഖ് വെൺപാല, ജി.മാനോജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എംഎംപി ഹസ്സൻ, ജിജോ ചെറിയാൻ, ഷിജു തോട്ടപ്പുഴശ്ശേരി, ആരിഫ് ഖാൻ, ജിതിൻ ജി നൈനാൻ, അനൂപ് വെങ്ങാ വിളയിൽ, അനന്ദു ബാലൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ , ചിറ്റാർ മണ്ഡലം പ്രസിഡന്റ് ബഷീർ എന്നിവർ പ്രസംഗിച്ചു.