തിരുവല്ല : കോവിഡ് ഭീതിക്കിടെ തിരുവല്ലയിലും ചെങ്ങന്നൂരിലെ തിരുവൻവണ്ടുരിലും നേരിയ തോതിൽ ഭൂചലനം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തരായി. ചെങ്ങന്നൂർ താലൂക്കിലെ തിരുവൻവണ്ടുർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ ആങ്ങായിൽ ഭാഗത്താണ് ഭൂചലനം ഉണ്ടായത്. ഉച്ചയോടെ ഉഗ്രശബ്ദം കേട്ടതോടെ വീടുകളിലുള്ളവർ പുറത്തേക്കിറങ്ങിയോടി. ഒന്നരമിനിറ്റോളം പ്രകമ്പനം നീണ്ടുനിന്നു. തിരുവല്ല നഗരത്തിലും പ്രകമ്പനം അനുഭവപ്പെട്ടു. തിരുവൻവണ്ടുരിൽ നിരവധി വീടുകളുടെ ചുവരുകൾക്ക് വിള്ളലുമുണ്ടായിട്ടുണ്ട്. റവന്യു അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
കോവിഡ് ഭീതിക്കിടെ ചെങ്ങന്നൂരിലും തിരുവല്ലയിലും നേരിയ ഭൂചലനം
RECENT NEWS
Advertisment