ചെന്നൈ: നടി നിക്കി ഗല്‍റാണിക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് തനിക്കു കോവിഡ് സ്ഥിരീകരിച്ചതെന്നും ഇപ്പോള്‍ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും നടി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ആഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ താന്‍ പോസിറ്റീവായി. ആരോഗ്യം വീണ്ടെടുത്തു വരികയാണ്. പരിചരിച്ച എല്ലാവര്ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചെന്നൈ കോര്‍പ്പറേഷനും തമിഴ്നാട് സര്‍ക്കാരിനും അവരുടെ നിരന്തരമായ പിന്തുണയ്ക്കും നന്ദി പറയുന്നതായും നിക്കി ട്വീറ്റ് ചെയ്തു.
തൊണ്ടയില്‍ അസ്വസ്ഥത, പനി, മണവും രുചിയും നഷ്ടപ്പെടുക തുടങ്ങിയ സാധാരണ ലക്ഷണങ്ങളാണ് തനിക്കുണ്ടായിരുന്നതെന്നും ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പിന്തുടര്ന്നാണു താന്‍ ആരോഗ്യം വീണ്ടെടുക്കുന്നതെന്നും അവര്‍ പറഞ്ഞു.