മത്തായിയുടെ കൊലപാതകം – കള്ളനും പോലീസുംകളി അവസാനിപ്പിച്ചില്ലെങ്കില്‍ സമരം രൂക്ഷമാകും ; ജി.രതികുമാർ

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : കുടപ്പനക്കുളത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ മരണപ്പെട്ട പി.പി.മത്തായിയുടെ ഘാതകരുടെ പേരിൽ കൊലക്കുറ്റത്തിന് കേസ് എടുക്കാത്ത നടപടിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.രതികുമാർ പ്രതിഷേധിച്ചു. രണ്ട് സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഇപ്പോള്‍ കള്ളനും പോലീസും കളിക്കുകയാണ്. കൊലയാളികളെ സംരക്ഷിക്കുന്ന പോലീസ് നടപടി ഉടന്‍ അവസാനിപ്പിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ സമരം കൂടുതല്‍ രൂക്ഷമാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ട് നടക്കുന്ന അനിശിചതകാല റിലേ സത്യാഗ്രഹം ചിറ്റാർ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ആഫിസിന് മുന്നിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

കെ.എസ്.യു ജില്ല സെക്രട്ടറി അലൻ ജീയോ മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ്  ബാബു ജോർജ്ജ് ,
കെ.പി. സി. സി അംഗം പി. മോഹൻരാജ് ,ഡി.സി സി വൈസ് പ്രസിഡന്റുമാരായ റിങ്കു ചെറിയാൻ , അനിൽ തോമസ് , ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി. ആർ. സോജി മെഴുവേലി , കോട്ടയം ഡി.സി.സി സെക്രട്ടറിമാരായ റോണി കെ. ബേബി , പ്രകാശ് പുളിക്കൻ , തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ ഏഴിക്കകത്ത് , ബഷീർ വെള്ളത്തറ , സലിം പി. ചാക്കോ , കെ.എസ്.യു ജില്ല പ്രസിഡന്റ് അൻസർ മുഹമ്മദ് , കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി റോബിൻ മോൻസി , ജയദേവ് , സോണി ടി. വർഗ്ഗീസ് , ബിജോ മോൻ , ജോബ്സൺ കിഴക്കെതിൽ, ജോയൽ മാത്യു മുക്കരണത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...