കോടതി ഉത്തരവ് മാനിക്കാതെ ഭാര്യയോട് അതിക്രമം : ഭര്‍ത്താവിനെ ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : കോടതി ഉത്തരവ് മാനിക്കാതെ ഭാര്യയോട് അതിക്രമം കാട്ടിയതിന് ചിറ്റാർ പാറക്കടവിൽ വീട്ടിൽ പി ജെ മാത്യുവിന്റെ മകൻ ടോണി മാത്യു (34)വിനെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടർന്ന് സ്വന്തം വീട്ടിൽ താമസിക്കുന്ന ഭാര്യയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം. ഭർത്താവിൽ നിന്ന് ഉപദ്രവം ഉണ്ടാകാതിരിക്കുന്നതിനായി ഇവർ കോടതിയിൽ നിന്നും ഉത്തരവ് സമ്പാദിച്ചിട്ടുണ്ടായിരുന്നു. ഭാര്യ ജോലിക്ക് പോകുന്ന സമയം നോക്കി ടോണി മാത്യു കാറിലെത്തി ഭാര്യയെ വഴിയിൽ തടഞ്ഞു നിർത്തുകയും കാറിൽ ഇരുന്നുകൊണ്ടുതന്നെ ഇവരുടെ കൈപിടിച്ച് കാർ ഓടിച്ചു പോയി അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.

കോടതി ഉത്തരവ് ലംഘിച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത ചിറ്റാർ പോലീസ് ഉടൻതന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. ചിറ്റാർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനിൽ കുമാർ, പോലീസ് ഉദ്യോഗസ്ഥരായ സുമേഷ് ശ്രീകുമാർ, സജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...