അമിത വേഗതയില്‍ പാഞ്ഞ ബൈക്കുകള്‍ക്ക് കടിഞ്ഞാണിട്ട് ചിറ്റാര്‍ പോലീസ്

For full experience, Download our mobile application:
Get it on Google Play

സീതത്തോട്‌ : സീതത്തോട് പഞ്ചായത്തില്‍ സ്കൂള്‍ പ്രവര്‍ത്തന സമയത്ത് അമിത വേഗത്തില്‍ പാഞ്ഞ ബൈക്കുകള്‍ ചിറ്റാര്‍ പോലീസ് പിടികൂടി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചിറ്റാര്‍ എസ്.ഐ അനില്‍, സി.പി.ഓ സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു ബൈക്കുകളാണ് പിടികൂടിയത്. സീതത്തോട് ഭാഗത്ത് പൊതുനിരത്തില്‍ ഇത്തരത്തിലുള്ള ബൈക്കുകള്‍ ചീറിപ്പായുന്നത് സംബന്ധിച്ച് പോലീസിന് വ്യാപകമായ പരാതികള്‍ ലഭിച്ചിരുന്നു. പലപ്പോഴും ആളുകള്‍ നടന്നു പോകുന്നത്തിനിടയില്‍ കൂടിയാണ് ഇത്തരത്തില്‍ ബൈക്കുകള്‍ സഞ്ചരിച്ചിരുന്നത്. ഇത് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും വലിയ ഭീഷണിയുയര്‍ത്തിയിരുന്നു.

കാതടപ്പിക്കുന്ന ശബ്ദത്തില്‍ സഞ്ചരിക്കുന്ന ഇത്തരം ബൈക്കുകള്‍ പല വര്‍ക്ക് ഷോപ്പുകളിലും  മോഡിഫിക്കേഷന്‍ ചെയ്തുകൊടുക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ജില്ലയില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട് എങ്കിലും മോട്ടോര്‍ വാഹന വകുപ്പോ പോലീസോ നടപടി സ്വീകരിക്കാറില്ല എന്നും ആക്ഷേപമുണ്ട്. കൊച്ചുകുട്ടികളും പ്രായമായവരും നടക്കുന്ന റോഡുകളിലും ജില്ലയിലെ ചില പാര്‍ക്കുകളിലും അപകടകരമായ രീതിയില്‍ ബൈക്ക് സ്റ്റണ്ടിങ്ങ് നടത്തുന്ന ചെറുപ്പക്കാരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽനിന്ന് ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഇന്ത്യ ; കരാറിൽ ഒപ്പുവെച്ചു

0
ന്യൂഡൽഹി : കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് ടാങ്ക്‌വേധ ജാവലിൻ മിസൈലുകൾ വാങ്ങാൻ ഇന്ത്യ....

മോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം....

നേപ്പാൾ പ്രളയ ദുരന്തം : മരണസംഖ്യ 600 കടന്നു, 1924 പേരെ കാണാനില്ല

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു....

കെ.എസ്.ഇ.ബി.യുടെ പഴയ നഷ്ടം ഈടാക്കാൻ നാലുവർഷം സർച്ചാർജ് ചുമത്തും

0
തിരുവനന്തപുരം : കെ.എസ്.ഇ.ബി.യുടെ മുൻകാല നഷ്ടമായ അയ്യായിരംകോടി രൂപയോളം ഈടാക്കാൻ നാലുവർഷം...