മത്തായിയുടെ കൊലയാളികളായ വനപാലകര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം : ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിറ്റാറിലെ ഫാം ഉടമ പി.പി മത്തായിയുടെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന മാനേജിംഗ് കമ്മിറ്റി യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഓർത്തഡോക്സ് സഭ മുൻ അസോസിയേഷൻ മെമ്പര്‍കൂടിയായ പി.പി മത്തായിയുടെ കസ്റ്റഡി മരണം കഴിഞ്ഞിട്ട് എട്ട് ദിവസം പിന്നിട്ടിട്ടും മത്തായിയുടെ കുടുംബത്തിന് ഇതുവരെ നീതി ലഭിച്ചിട്ടില്ല. കേസിൽ കൃത്രിമം കാണിച്ച വനപാലകർ ഇപ്പോഴും സർവ്വീസിൽ തുടരുകയാണ് . പ്രായമായ അമ്മ,  ഭാര്യ , രണ്ടു കുഞ്ഞുങ്ങൾ, വിധവകളായ സഹോദരിമാർ എന്നിവരുടെ ആശ്രയമായ മത്തായിയുടെ മരണത്തിലേക്ക് നയിച്ചത് വനപാലകരുടെ ക്രൂരമായ ഇടപെടലാണ്. മത്തായിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ അടിയന്തിരമായി സാമ്പത്തിക സഹായം അനുവദിക്കുകയും മത്തായിയുടെ ഭാര്യയ്ക്ക് സ്ഥിരവരുമാനത്തിന് സർക്കാർ ജോലി നൽകുകയും ചെയ്യണമെന്ന് തുമ്പമൺ  ഭദ്രാസന  കമ്മിറ്റി യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പയുടെ അദ്ധ്യക്ഷതയിൽ ഫാ .ചെറിയാൻ ടി ശാമുവേൽ , പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു . ഫാ. കെ.വി പോൾ, ഫാ. റോയി പി തോമസ് , പ്രഫ . ജോർജ്ജ് വർഗീസ് കൊപ്പാറ , റെജി മാത്യു , അലക്സ് കെ പോൾ, ബാബുജി ഈശോ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...