ചിറ്റാര്‍ : കിഴക്കൻ മലയോര പ്രദേശങ്ങളിൽ കാട്ട് തീ പടർന്നതിന്റെ പേരില്‍ വനത്തിനു സമീപം താമസിക്കുന്നവരെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുന്ന ഫോറസ്റ്റ് ഓഫീസർമാരുടെ നടപടിയില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. വേനൽക്കാലത്തിനു മുമ്പ് ഫയർ ലൈൻ തെളിച്ച് കാട്ടുതീ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. എന്നാല്‍ ഇതിനു തുനിയാതെ നാട്ടുകാരെ വീട്ടില്‍ കയറി വിറപ്പിക്കുവാനാണ് നീക്കമെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഇന്ന് യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസ്സിന്റെയും നേതൃത്വത്തിൽ കൊച്ചുകോയിക്കൽ ഫോറസ്റ്റ് ഓഫീസിൽ എത്തി തങ്ങളുടെ പ്രതിഷേധമറിയിച്ചിട്ടുണ്ടെന്നും ഇനിയും ഇത്തരം നടപടികൾ ഉണ്ടാകില്ല എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് ജോയൽ മാത്യു മുക്കരണത്ത്, തണ്ണിത്തോട് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ഷമീർ തടത്തിൽ എന്നിവര്‍ പറഞ്ഞു. മ