ഉള്‍ക്കരുത്തോടെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടികള്‍ പ്രാപ്തരാകണo : ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉള്‍ക്കരുത്തോടെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടികള്‍ പ്രാപ്തരാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സമഗ്രശിക്ഷാ കേരളം അടൂര്‍ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ പരിധിയിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും മാനസിക, ശാരീരിക ഉന്നമനത്തിനുമായി കരാട്ടേ, കുംഫു, ജൂഡോ, നീന്തല്‍, കളരിപ്പയറ്റ്, ഏയ്‌റോബിക്‌സ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നില്‍ ആണ് പരിശീലനം നല്‍കുന്നത്.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ പരിശീലകരാണ് ക്ലാസുകള്‍ നയിക്കുന്നത്. നഗരസഭ ചെയര്‍മാന്‍ ഡി. സജി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സുശീല കുഞ്ഞമ്മ കുറുപ്പ്, എം. അലാവുദിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഏഴ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചാണ് ക്ലാസുകള്‍ നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൈപ്പട്ടൂർ ഗവൺമെന്റ് വി.എച്ച്.എസ്. സ്കൂള്‍ ക്യാമ്പസിൽ എൻ.എസ്.എസ് യൂണിറ്റ് ചെണ്ടുമല്ലി തൈകൾ നട്ടു

0
കൈപ്പട്ടൂർ : ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കൈപ്പട്ടൂരിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ...

കോന്നിയില്‍ നടപ്പാതയില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയിലെ നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്ന...

സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് , സുധീരന് മറുപടിയുമായി പിണറായി

0
തിരുവനന്തപുരം : കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ്...

പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുകൊണ്ട് ഇടിച്ച് മറിച്ചു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി...

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കാറുകൊണ്ട് ഇടിച്ച് മറിച്ചു. ഇന്നലെ രാത്രി...