മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അഴിമതി ; പ്രാഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ പ്രാഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവിറക്കി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഫയലുകള്‍ പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയയ്ക്കാനും ലോകായുക്ത തീരുമാനിച്ചു. മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉള്‍പ്പെടെ 14 പേരെ പ്രതികളാക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലോകായുക്തയുടെ ഉത്തരവ്.

550 രൂപയ്ക്ക് മാര്‍ക്കറ്റില്‍ പിപിഇ കിറ്റ് ലഭ്യമായിരുന്ന സമയത്ത് സന്‍ഫാര്‍മ എന്ന മഹാരാഷ്ട്ര ആസ്ഥാനമായ സ്ഥാപനത്തില്‍നിന്നും 1550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതും, ഉയര്‍ന്ന നിരക്കില്‍ ഗ്ലൗസ് ഇറക്കുമതി ചെയ്തതും മാര്‍ക്കറ്റ് വിലയേക്കാള്‍ മൂന്നിരട്ടി നിരക്കില്‍ തെര്‍മോമീറ്റര്‍ വാങ്ങിയതും ഉള്‍പ്പെടെയുള്ള അഴിമതികളെ കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ വീണ എസ്. നായര്‍ നല്കിയ പരാതിയിലാണ് ലോകായുക്തയുടെ തീരുമാനമുണ്ടായത്.

ഉത്തരവിനെതുടര്‍ന്ന് ലോകായുക്ത സര്‍ക്കാരിന് നോട്ടീസ്‌അയച്ചു. ആരോഗ്യ സെക്രട്ടറി രാജന്‍ ഖൊബ്രഗഡേ, മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുന്‍ എംഡിമാരായ ബാലമുരളി, നവജ്യോത് ഖോസ, അജയകുമാര്‍ എന്നിവര്‍ക്കും മുന്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് കുമാറിനുമാണ് നോട്ടീസ് അയച്ചത്. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ സാധനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ അറിയിക്കണം. മാര്‍ച്ച്‌ ഏഴിന് മുമ്ബ് വിശദാംശങ്ങള്‍ അറിയിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇതുവരെ 1127 കോടി രൂപയുടെ പര്‍ച്ചേസാണ് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നടത്തിയതെന്ന വിവരാവകാശ മറുപടി പുറത്തുവന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...