കോട്ടയം ജില്ലയില്‍ 209 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 209 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 434 പേര്‍ രോഗമുക്തരായി. 2770 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 86 പുരുഷന്‍മാരും 98 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 48 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1715 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 444559 പേര്‍ കോവിഡ് ബാധിതരായി. 441586 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 1715 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-42
കാഞ്ഞിരപ്പള്ളി, പാലാ, കടുത്തുരുത്തി, രാമപുരം-8
കുറവിലങ്ങാട്-7
ഏറ്റുമാനൂര്‍, ചങ്ങനാശേരി-5
മണിമല, പുതുപ്പള്ളി, പാറത്തോട്, കടനാട്, പൂഞ്ഞാര്‍, കങ്ങഴ, മാടപ്പള്ളി, കരൂര്‍, വിജയപുരം-4
തിടനാട്, വാഴൂര്‍, ഉഴവൂര്‍, വെള്ളൂര്‍, ചിറക്കടവ്, ആര്‍പ്പൂക്കര, തൃക്കൊടിത്താനം, മുണ്ടക്കയം, വൈക്കം, മുത്തോലി, മണര്‍കാട്, പാമ്പാടി-3
തലപ്പലം, പായിപ്പാട്, നെടുംകുന്നം, മീനച്ചില്‍, വെച്ചൂര്‍, കൊഴുവനാല്‍, അതിരമ്പുഴ, പൂഞ്ഞാര്‍ തെക്കേക്കര, ഞീഴൂര്‍, എലിക്കുളം, കിടങ്ങൂര്‍, ഭരണങ്ങാനം, മാഞ്ഞൂര്‍, തീക്കോയി, മീനടം, മുളക്കുളം-2
വാഴപ്പള്ളി, വെള്ളാവൂര്‍, മേലുകാവ്, തലയോലപ്പറമ്പ്, മൂന്നിലവ്, പനച്ചിക്കാട്, കാണക്കാരി, കുറിച്ചി, വെളിയന്നൂര്‍, മരങ്ങാട്ടുപിള്ളി, ടി. വി പുരം, അയര്‍ക്കുന്നം, കടപ്ലാമറ്റം, വാകത്താനം- 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...

അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ്...