കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് ചിറ്റൂർ മുക്ക് വാർഡ് ഉപതെരഞ്ഞെടുപ്പിൽ 72.51% പോളിംഗ് രേഖപ്പെടുത്തി. 1535 വോട്ടർമാരിൽ 1113 പേർ വോട്ട് രേഖപ്പെടുത്തി. 625 സ്ത്രീകളും 488 പുരുഷന്മാരും വോട്ട് ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ ആയിരുന്ന യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ബാലന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് സ്ഥാനാർഥിയായി മുൻ മെമ്പർ ബാലന്റെ മകൾ അർച്ചന ബാലൻ, ഇടതുപക്ഷ സ്ഥാനാർഥി ഗീത, എൻ ഡി എ സ്ഥാനാർഥി അജയൻ എന്നിവർ തമ്മിൽ ആണ് ശക്തമായ ത്രികോണ മത്സരം നടന്നത്.
ചിറ്റൂർ മുക്ക് വാർഡ് ഉപതെരഞ്ഞെടുപ്പിൽ 72.51% പോളിംഗ് രേഖപ്പെടുത്തി
RECENT NEWS
Advertisment