പാലക്കാട്: റിയാദില്‍നിന്ന് വെള്ളിയാഴ്ച രാത്രി 10.30ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ചിറ്റൂര്‍ സ്വദേശിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പാലക്കാട്ട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലായിരുന്നു പ്രസവം. റിയാദില്‍ നഴ്സായിരുന്ന ഇവരുടെ പ്രസവ തീയതി മെയ് 22 ആയിരുന്നു. വെള്ളിയാഴ്ച രാത്രി കരിപ്പൂരിലെത്തിയ ഇവര്‍ പുലര്‍ച്ച മൂന്നിന് ചിറ്റൂരിലെ വീട്ടിലെത്തുകയും വേദന അനുഭവപ്പെട്ടതോടെ രാവിലെ 6.45ഓടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 2.9 കിലോഗ്രാം തൂക്കമുണ്ട് കുഞ്ഞിന്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ജില്ല മെഡിക്കല്‍ ഒാഫിസര്‍ അറിയിച്ചു.
റിയാദില്‍നിന്ന് വെള്ളിയാഴ്ച രാത്രി നാട്ടിലെത്തിയ പാലക്കാട്ടുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി
RECENT NEWS
Advertisment