പത്തനംതിട്ട : ചിറ്റൂർമുക്കിനെയും അട്ടച്ചാക്കലിനെയും ബന്ധിപ്പിച്ച് പുതിയ പൊതു മരാമത്ത് പാലം പണിയുന്നതിന് 12കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയതോടെ വളരെ വർഷങ്ങളായുള്ള കോന്നിയുടെ സ്വപ്നം യാഥാർത്യമാവുകയാണ്. ചിറ്റൂർ ജംഗ്ഷനിൽ നിന്നും ചിറ്റൂർ ക്ഷേത്രത്തിലേക്കും മലയാലപ്പുഴ,വടശ്ശേരിക്കര, റാന്നി പ്രദേശങ്ങളിലേക്കും കോന്നി മെഡിക്കൽ കോളേജിലേക്കും യാത്രാ സൗകര്യം ഒരുക്കുന്നതിന് പാലം യാഥാർത്ഥ്യമാകുന്നതു വഴി സാധ്യമാകും. മൂവാറ്റുപുഴ -പുനലൂർ ദേശീയ പാതയെയും കോന്നി -വെട്ടൂർ -കുമ്പഴ പാതയെയും യോജിപ്പിക്കുന്നതാകും ചിറ്റൂർകടവിലെ പുതിയ പാലം.
റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് മുൻപ് ചെറിയ പാലം നിർമ്മാണം തുടങ്ങിയെങ്കിലും പാലം പണിയിൽ യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത ജില്ലാ നിർമിതി കേന്ദ്രത്തിനാണ് പ്രവർത്തി നൽകിയത്. പൊതുമരാമത്ത് പാലം വിഭാഗത്തിന് നിർമ്മാണം കൈമാറാതെ ജില്ലാ നിർമ്മിതി കേന്ദ്രത്തിന് കരാർ നല്കിയതിന് കരണം പണം ഇല്ലാതിരുന്നതാണ്. പ്രവർത്തി ഏറ്റെടുത്തു ചിറ്റൂർ കടവിൽ ചെറിയ പാലത്തിനായി തൂണുകൾ സ്ഥാപിച്ചെങ്കിലും കരാറുകാരണ് പണം ലഭിക്കാതായതോടെ കോടതി വ്യവഹാരത്തിലേക്ക് എത്തി. പിന്നീട് നിർമാണം നിലച്ചു പോവുകയും ചെയ്തു.
അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ആയപ്പോൾ പാലം പണിയുന്നതിന് ഒരു കോടി രൂപ അനുവദിച്ചുവെങ്കിലും നിലവിലെ തൂണുകൾ സുരക്ഷിതമല്ല എന്ന് വിദഗ്ദ പഠനം നടത്തിയ തിരുവനന്തപുരം സഹകരണ എഞ്ചിനീയറിംഗ് കോളേജ് വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ യുഡിഫ് സർക്കാർ കാലത്ത് റിവർ മാനേജ് മെന്റ് ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് 9 പാലങ്ങൾ പണിയാൻ തീരുമാനം എടുത്തത് ആവശ്യത്തിന് തുക വകയിരുത്താതെയായിരുന്നു.
സാധാരണയായി പാലം പണികൾക്ക് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗമാണ് പ്ലാനും എസ്ടിമേറ്റും തയ്യാറാക്കി സാങ്കേതിക അനുമതി വാങ്ങി നടപ്പിലാക്കുന്നത്. എന്നാൽ ഈ പദ്ധതിക്കായി തുക പോലും അനുവദിക്കാതെയാണ് പ്രവർത്തി ഏറ്റടുത്ത ‘സേംസ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനി നിർമാണം ആരംഭിച്ചു പാതി വഴിയിൽ പണി അവസാനിപ്പിക്കുകയും തുക ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യമാണ് ഉണ്ടായത്.
പ്രവർത്തിയുടെ നോഡൽ ഏജൻസി ആയ നിർമിതി കേന്ദ്രയ്ക്ക് പാലത്തിന്റെ ഡെക്ക് സ്ലാബ് ഡിസൈൻ പരിശോധിക്കുന്നതിനാവശ്യമായ സാങ്കേതിക വൈദഗ്ദ്യമില്ല എന്ന് മന്ത്രിതല മീറ്റിംഗിൽ കണ്ടെത്തുകയും പൊതുമരാമത്ത് പാലം വിഭാഗത്തെ ചുമതലപ്പെടുത്തി പാലത്തിന്റെ നിർമാണ പ്രവൃത്തി പുനരാരംഭിക്കുന്നതിനു പരിശോധന നടത്താൻ ചുമതലപ്പെടുത്തിയെങ്കിലും ബലക്ഷയം ശ്രദ്ധയിൽ പെടുത്തി പൊതുമരാമത്ത് പാലം വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
കോന്നിയിലെ പൊതു സമൂഹത്തിന്റെ ദീർഘ നാളായുള്ള ആവശ്യമാണ് ബഡ്ജറ്റിലൂടെ യാഥാർത്ഥ്യമായത്. 12 കോടി ചെലവഴിച്ചുള്ള വലിയ പാലമാണ് നിർമ്മിക്കുന്നത്. എല്ലാ വലിയ വാഹനങ്ങൾക്കും പാലത്തിലൂടെ യാത്ര ചെയ്യാൻ കഴിയുന്ന നിലയിലാണ് നിർമ്മാണം നടത്തുന്നത്. എത്രയും വേഗം നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.