നൂൽപ്പുഴയിൽ കോളറ ഭീതി ; 209 പേർ നിരീക്ഷണത്തിൽ തുടരുന്നു, ജാഗ്രത മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

സുൽത്താൻ ബത്തേരി: നൂൽപ്പുഴ തോട്ടാമൂല കുണ്ടാണംകുന്ന് ഗോത്ര സങ്കേതത്തിൽ കോളറ ബാധിച്ച് വീട്ടമ്മ മരിക്കുകയും മറ്റൊരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ സങ്കേതത്തിലെ 209 പേർ നിരീക്ഷണത്തിലായി. അതിസാരത്തെ തുടർന്ന് 11 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കോളിപ്പാളി സങ്കേതത്തിലെ ഒരാളും അതിസാരത്തെ തുടർന്ന് ചികിത്സ തേടി. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോളറ സ്ഥിരീകരണത്തിന് എട്ടു പേരുടെ രക്ത സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിരുന്നത്.

ഇതിൽ മരിച്ച വീട്ടമ്മയടക്കം രണ്ടു പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. ആറുപേരുടെ ഫലം വരാനുണ്ട്. സങ്കേതം സ്ഥിതി ചെയ്യുന്ന മേഖല പ്രത്യേക കണ്ടെയ്‌മെന്റ് സോണാക്കി ജില്ലാകളക്ടർ ഉത്തരവിറക്കി. കോളറ ബാധിച്ചവരുമായി സമ്പർക്കമുണ്ടായിരുന്ന 209 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 59 പേർ കുണ്ടാണംകുന്ന് സങ്കേതത്തിലുള്ളവരും ബാക്കിയുള്ളവർ വീട്ടമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവരുമാണ്. 15 പേർ നൂൽപ്പുഴ പഞ്ചായത്തിന് പുറത്തുള്ളവരാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...