Tuesday, May 21, 2024 10:04 pm

ചോറ്റാനിക്കര ദേവീക്ഷേത്രത്തിന്റെ നവീകരണത്തിനായി 500 കോടി : പദ്ധതിയില്‍നിന്ന് ബോര്‍ഡ് പിന്മാറി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചോറ്റാനിക്കര ദേവീക്ഷേത്രത്തിന്റെ നവീകരണത്തിനായി 500 കോടി രൂപ വാഗ്ദാനം ചെയ്ത രത്നവ്യാപാരി തന്റെ കമ്പിനിയെക്കുറിച്ചോ എങ്ങനെ പണം നല്‍കും എന്നതിനെക്കുറിച്ചോ അറിയിക്കാത്ത പശ്ചാത്തലത്തില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് പദ്ധതിയില്‍നിന്ന് പിന്‍മാറുന്നു. ഗണശ്രാവണിന്റേതെന്ന് അവകാശപ്പെടുന്ന കമ്പിനിയെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പിനി രജിസ്ട്രാറുടെ സൈറ്റില്‍ പോലും ഉണ്ടായിരുന്നില്ല. കമ്പിനിയെക്കുറിച്ചുള്ള വിവരങ്ങള്‍ അടക്കം അറിയിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്.

ഗണശ്രാവണുമായി ധാരണാപത്രത്തില്‍ ഒപ്പിടാനും തീരുമാനിച്ചിരുന്നു. ഇതിനായി ഹൈക്കോടതിയുടെ അനുമതിയും തേടി. ഇതിന്റെ തുടര്‍ച്ചയായി പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച്‌ വിശദീകരിക്കാന്‍ ഗണശ്രാവണിനോട് ദേവസ്വം ഓംബുഡ്സ്മാന്റെ മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചെങ്കിലും ഒരു തവണയേ ഹാജരായുള്ളൂ. വിശദാംശങ്ങളുമായി വരണമെന്നാവശ്യപ്പെട്ടതോടെയാണ് രണ്ടാമത് ഹാജരാകാന്‍ തയ്യാറാകാതിരുന്നത്. താന്‍ പണം വാഗ്ദാനം ചെയ്തിട്ടും പദ്ധതി നടപ്പാക്കാന്‍ തയ്യാറാകുന്നില്ലെന്ന ഗണശ്രാവണിന്റെ പരാതിയെ തുടര്‍ന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ട് ഇടപെട്ട് യോഗം വിളിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പകര്‍ച്ചവ്യാധി പ്രതിരോധം ; ആര്‍ആര്‍ടി നിലവില്‍ വന്നു, കണ്‍ട്രോള്‍ റൂം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ്...

കുവൈത്തിൽ വിസാ നിയമ ഭേദഗതി നടപ്പാക്കുന്നു

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വിസാ നിയമ ഭേദഗതി നടപ്പാക്കുന്നു. തൊഴിൽ വിസ,...

വായ്പ്പൂരിൽ ഏഴു പേരെ കടിച്ച കുറുനരിക്ക് പേവിഷബാധ

0
മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽ ഏഴുപേരെ കടിച്ച കുറുനരിക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തി. തിരുവനന്തപുരം...

ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കുടുംബ സംഗമം നടത്തി

0
മനാമ : ബഹ്‌റൈൻ ഒ ഐ സി സി കോഴിക്കോട് ജില്ലാ...