രണ്ടു ദിവസത്തിനു ശേഷം സ്വർണ വിലയിൽ വർധനവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടു ദിവസമായി ഇടിഞ്ഞു നിന്ന സ്വർണ വിലയിൽ ഇന്ന് വർധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ആണ് വ്യാഴാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4430 രൂപയും പവന് 35, 440 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 കുറഞ്ഞ് ബുധനാഴ്ച ഗ്രാമിന് 4415 രൂപയിലും പവന് 35,320 രൂപയിലും ആണ് വ്യാപാരം നടന്നത്.

സ്വർണം പവന് ഏറ്റവും ഉയർന്ന നിരക്ക് ഏപ്രിൽ 22 ന് രേഖപ്പെടുത്തിയ 36,080 രൂപയാണ്. ഇത് കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. പവന് ഏറ്റവും കുറഞ്ഞ വില ഏപ്രിൽ 1 ന് രേഖപ്പെടുത്തിയ 33,320 രൂപയാണ്. അതേ സമയം ഇന്ത്യൻ വിപണിയിൽ തുടർച്ചയായി അഞ്ച് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണ വില വീണ്ടും ഉയർന്നു. എംസിഎക്‌സിന്റെ സ്വർണ്ണ ഫ്യൂച്ചർ 10 ഗ്രാമിന് 0.4 ശതമാനം ഉയർന്ന് 47,265 രൂപയായി.

വെള്ളി ഫ്യൂച്ചറുകൾ 1.1 ശതമാനം ഉയർന്ന് കിലോയ്ക്ക് 68,534 ആയി. കഴിഞ്ഞ സെഷനിൽ സ്വർണം 0.42 ശതമാനവും വെള്ളി 1.75 ശതമാനവും കുറഞ്ഞു. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഫെഡിന്റെ പലിശ നിരക്കുകൾ പൂജ്യത്തിനടുത്ത് നിലനിർത്താനുള്ള തീരുമാനം ഇന്നലെ സ്വർണത്തിന് മുന്നേറ്റം നൽകി. സ്വർണം 1800 ഡോളർ കടന്ന് കുതിച്ചേക്കാം എന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...