ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണം ; ഹര്‍ജിയില്‍ ജുലൈ 11 ന് സുപ്രീം കോടതി വാദം കേള്‍ക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തുടനീളം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണം അവസാനിപ്പി ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ജുലൈ 11 ന് സുപ്രീം കോടതി വാദം കേള്‍ക്കും. ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ബംഗളുരു ആര്‍ച്ച്‌ ബിഷപ് ഡോ.പീറ്റര്‍ മച്ചാഡോ, നാഷണല്‍ സോളിഡാരിറ്റി ഫോറം, ഇവാഞ്ജലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെബി പര്‍ദിവാല എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് ആണ് വാദം കേള്‍ക്കുക.

മെയ് മാസത്തില്‍ മാത്രം 57 അക്രമ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു. കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ അടിയന്തരമായി തന്നെ ഹര്‍ജി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് ജുലൈ 11 ന് ഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു. വലതുപക്ഷ സംഘടനകള്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കെതിരെ കടുത്ത വിദ്വേഷ പ്രചരണം നടത്തുന്നുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ വ്യാപകമായ അക്രമണവും വിദ്വേഷ പ്രസംഗവും നടത്തുന്നവര്‍ക്കെതിരെ അടിയന്തിരവും ആവശ്യവുമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...