കോന്നി : പത്തനാപുരം ഗാന്ധിഭവൻ ശാഖ കോന്നി എലിയറക്കലിൽ പ്രവർത്തിച്ചുവരുന്ന ഗാന്ധിഭവൻ ദേവലോകത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ നടന്നു. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഗാന്ധിഭവൻ സെക്രട്ടറിയും ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകനും സേവാ കേന്ദ്രം ചെയർമാനുമായ സി എസ് മോഹൻ ഉദ്ഘാടനം നിർവഹിച്ചു. മാതാപിതാക്കളെ ദൈവമായി ആദരിക്കുക, ഗാന്ധിയൻ ദർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക, സകല ജീവജാലങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നീ സന്ദേശങ്ങൾ യുവതലമുറയിലേക്കും വിദ്യാർത്ഥി സമൂഹത്തിലേക്കും പകർന്നു നൽകുന്നതിന്റെ ഭാഗമായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 699- ദിന സംഗമം മ്യൂസിഷ്യനും മെന്റുമായ ശങ്കരൻ നമ്പൂതിരി നിർവഹിച്ചു.
ക്രിസ്തുമസ് സന്ദേശം പയ്യനാമൺ പ്രത്യാശാഭവൻ ഡയറക്ടർ റവ. ഡോക്ടർ ആന്റോ കെ ജെ യും അനുഗ്രഹ പ്രഭാഷണം റവ. രാജീവ് ഡാനിയലും നൽകി. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീ സാബു തോമസ് മുഖ്യ അതിഥിയായി. പൂവൻപാറ ശാലേം മാർത്തോമാ ചർച്ച് വികാരി റവ മാത്യു ജോർജ്, വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ചർച്ച് വികാരി ഫാദർ ജേക്കബ് ബേബി, മലങ്കര കത്തോലിക്ക അസോസിയേഷൻ പത്തനംതിട്ട രൂപതാ പ്രസിഡന്റ് സജി പീടികയിൽ, അദ്ധ്യാപിക ഗീതാദേവി, ഗുരുധർമ്മ പ്രചാരണസഭ കേന്ദ്ര സമിതി അംഗം അഡ്വ. കെ എൻ സത്യാനന്ദപ്പണിക്കർ, പരിസ്ഥിതി പ്രവർത്തകൻ സലീൽ വയലാത്തല, ദേവലോകം വികസന സമിതി വർക്കിംഗ് ചെയർമാൻ ജി മോഹൻദാസ്, കോന്നി ടൗൺ ജുമാ മസ്ജിദ് സെക്രട്ടറി കാസിം കോന്നി എന്നിവർ ആശംസകൾ അറിയിച്ചു. ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് എസ്സ് സ്വാഗതവും വികസനസമിതി അംഗം കോന്നി വിജയകുമാർ നന്ദിയും രേഖപ്പെടുത്തി. പൂവൻപാറ ശാലേം മാർത്തോമാ ചർച്ച് യുവജന സഖ്യം അംഗങ്ങൾ ക്രിസ്തുമസ് കരോൾ ഗാനങ്ങൾ അവതരിപ്പിച്ചു. ശങ്കരൻ നമ്പൂതിരി, ഗീതാദേവി എന്നിവർ നയിച്ച ആശാവലി എന്ന പ്രോഗ്രാമും നടന്നു.