റാന്നി : വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്കൂൾ ഒരുക്കിയ സ്കാർലറ്റ് സിംഫണീ ക്രിസ്തുമസ് ആഘോഷം പാപ്പാ റാലി, ഫ്ലാഷ് മോബ്, ക്രിസ്തുമസ് കരോൾ, എന്നിവയിലെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. വിദ്യാലയത്തിൽ നിന്നും ആരംഭിച്ച പാപ്പാ റാലിയിൽ നാനൂറിലധികം കുട്ടികൾ സാന്റാക്ലോസ് വേഷ ധാരികളായി അണിനിരന്നു. കുട്ടികൾ അവതരിപ്പിച്ച ബോൺ നതാലേ ഫ്ലാഷ് മോബ് കൗതുക കാഴ്ചയായി.
ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച സ്കാർലെറ്റ് സിംഫണി ക്രിസ്തുമസ് ആഘോഷം സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. റവ. ബൈജു ഈപ്പൻ ക്രിസ്തുമസ് സന്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷാജി കൈപ്പുഴ, അനീഷ് കുന്നപ്പുഴ, പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, എം ടി മത്തായി, പി ടി മാത്യു, ജോജി തോമസ് വർക്കി, സാം സി മാത്യു, എം ജെ കോശി, പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ, മദർ പി ടി എ പ്രസിഡന്റ് ഷൈനി ജോർജ്, അനീഷ് പീടികപ്പറമ്പിൽ, മഞ്ജു രാജ് എന്നിവർ പ്രസംഗിച്ചു.






























