പത്തനംതിട്ട : ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും സന്ദേശങ്ങളൊരുക്കി ജില്ലാ കളക്‌ട്രേറ്റിലും പുല്‍ക്കൂടൊരുങ്ങി. പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് പുല്‍ക്കൂട് നിര്‍മിച്ചിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ശുചിത്വമിഷനാണ് ക്രിസ്മസ് പുല്‍ക്കുടും പുതവത്സര സന്ദേശങ്ങളും ഒരുക്കിയത്.
പനമ്പ്, ഓല, മുള, ഈറ, പായ തുടങ്ങിയ വസ്തുക്കളാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ജില്ലാ കളക്ടറുടെ വോളന്റിയര്‍ ടീം അംഗങ്ങള്‍ നിര്‍മാണത്തില്‍ പങ്കാളികളായി. ആഘോഷങ്ങളില്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും, എല്ലായിടത്തും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നുമുള്ള സന്ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണ് ക്രിസ്മസ് പുല്‍ക്കൂടും പുതുവത്സര സ്റ്റാളും ഒരുക്കിയിരിക്കുന്നത്.