ശബരിമലയിൽ ഇന്ന് തങ്കഅങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടക്കും

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമലയിൽ ഇന്ന് തങ്കഅങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടക്കും. അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ച് ആറന്മുളയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഇന്ന് വൈകിട്ടാണ് സന്നിധാനത്ത് എത്തിച്ചേരുക. തന്ത്രിയും മേൽശാന്തിയും ചേർന്ന് തങ്കഅങ്കി ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടു പോകും. ശേഷം 6.30നാണ് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന.

രാത്രി 8.30 ന് അത്താഴപൂജയ്ക്ക് ശേഷം 8.50 ന് ഹരിവരാസനം പാടി 9ന് നട അടയ്ക്കും. നാളെ രാവിലെ 11.40നും ഉച്ചയ്ക്ക് 12.20നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും. തുടർന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലപൂജാ ഉത്സവത്തിനും സമാപനമാകും. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...