Friday, April 19, 2024 4:14 pm

ക്രിസ്തുമസ് പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവ് ; എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പ്പാദനവും വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഡിസംബര്‍ അഞ്ച് മുതല്‍ ജനുവരി മൂന്നു വരെ ജാഗ്രതാ ദിനങ്ങളായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചുവരുന്നു. ജില്ലയിലെ മൂന്ന് ഓഫീസുകള്‍ കേന്ദ്രമാക്കി മൂന്ന് സ്‌ട്രൈക്കിംഗ്‌ഫോഴ്‌സ് പ്രത്യേകമായി രൂപീകരിച്ചു. പരാതികളിലും രഹസ്യവിവരങ്ങളിലും അടിയന്തിര നടപടി എടുക്കും.

Lok Sabha Elections 2024 - Kerala

സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തിമായി ഇടപെടുന്നതിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമിനേയും സജ്ജമാക്കിയിട്ടുണ്ട്്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്‌സൈസ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. മദ്യ ഉല്പാദന വിപണനകേന്ദ്രങ്ങളിലും, വനപ്രദേശങ്ങളിലും പോലീസ്, ഫോറസ്റ്റ്, റവന്യൂ എന്നീ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകള്‍ ആരംഭിച്ചു. രാത്രികാലങ്ങളില്‍ വാഹനപരിശോധനകള്‍ കര്‍ശനമാക്കി. വാഹന പരിശോധനകള്‍ക്കായി പ്രത്യേക ടീമിനെയും  സജ്ജമാക്കിയിട്ടുണ്ട്.

ജില്ലയിലെ പ്രധാന പാതകളെല്ലാം തന്നെ എക്‌സൈസ് ഫോഴ്‌സിന്റെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. സംശയാസ്പദമായ സാഹചര്യത്തിലുള്ള വാഹനങ്ങള്‍, കടകള്‍, തുറസായ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ കര്‍ശനമായും പരിശോധിക്കും. കള്ളുഷാപ്പുകള്‍, ബാറുകള്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ എന്നിവ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കി പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ എടുത്തുവരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പാന്‍മസാല, പാന്‍പരാഗ്, മറ്റ് ലഹരിവസ്തുക്കളുടെ വില്‍പ്പന കര്‍ശനമായി തടയുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

മദ്യ, മയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ഇനി പറയുന്ന നമ്പരുകളില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ.പ്രദീപ് അറിയിച്ചു. ജില്ലാ കണ്‍ട്രോള്‍റൂം പത്തനംതിട്ട 0468 2222873, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പത്തനംതിട്ട 9400069473, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പത്തനംതിട്ട 9400069466, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടൂര്‍ 9400069464, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാന്നി 9400069468, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മല്ലപ്പള്ളി 9400069470, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തിരുവല്ല 9400069472, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ്, പത്തനംതിട്ട 9400069476, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് കോന്നി 9400069477, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് റാന്നി 9400069478, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് ചിറ്റാര്‍ 9400069479, എക്‌സൈസ് റേഞ്ച് ഓഫീസ് അടൂര്‍ 9400069475, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി 9400069480, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് തിരുവല്ല 9400069481, അസി. എക്‌സൈസ് കമ്മീഷണര്‍, പത്തനംതിട്ട 9496002863, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പത്തനംതിട്ട 9447178055.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

3 ദിവസം 14 ജില്ലകളിലും ഇടിമിന്നലോടെ മഴ, ശക്തമായ കാറ്റിനും സാധ്യത

0
തിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ ആശ്വാസമായി കേരളത്തിൽ വേനൽ മഴ വീണ്ടും ശക്തിയാകുന്നു....

കെ കെ ശൈലജയ്ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് ; ഒരാള്‍ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ഇടതുസ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട്...

30 ഡിവൈഎസ്പിമാരും 60 ഓളം സിഐമാരും അടക്കം 3500ഓളം പോലീസുകാർ ; തൃശൂർ പൂരത്തിന്...

0
തൃശൂര്‍: കേരളത്തിന്‍റെ സാംസ്കാരിക നഗരിയില്‍ പൂരങ്ങളുടെ പൂരം കൊട്ടിക്കയറുമ്പോള്‍ സുരക്ഷ ഒരുക്കുന്നത്...

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നാളെ (20) പത്തനംതിട്ടയില്‍

0
പത്തനംതിട്ട : ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയുടെ തിരഞ്ഞെടുപ്പ്...