തിരുപ്പിറവിയുടെ ഓർമ പുതുക്കി ഇന്ന് ക്രിസ്മസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ഇന്ന് ക്രിസ്തുമസ്. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ദൈവപുത്രന്റെ പിറവി ദിനം ആഘോഷമാക്കുകയാണ് വിശ്വാസികള്‍. ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി യേശു പിറന്നതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ക്രിസ്മസ്. തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി ലോകമെമ്പാടും ആയിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രാര്‍ത്ഥനാ ശുശ്രൂക്ഷകള്‍ നടന്നു. വിവിധ ക്രൈസ്തവ സഭാ തലവന്‍മാര്‍ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.

നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവെച്ച്‌ പ്രാര്‍ത്ഥനയോടെയാണ് വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുകൂടിയത്. ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ദേവാലയങ്ങളില്‍ പ്രത്യേക പാതിരാ കുര്‍ബാനകളും തിരുപ്പിറവി ചടങ്ങുകളും നടന്നു. പട്ടം സെന്റ് തോമസ് കതീഡ്രലില്‍ നടന്ന ശുശ്രൂഷാ ചടങ്ങുകള്‍ക്ക് ആര്‍ച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ കാര്‍മികത്വം വഹിച്ചു.

തീ ഉഴലിച്ച ശുശ്രൂഷയിലും പാതിരാ കുര്‍ബാനയിലും നിരവധി പേര്‍ പങ്കാളികളായി. അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് ഡോക്ടര്‍ എം സൂസപാക്യത്തിന്റെ കാര്‍മികത്വത്തില്‍ ആയിരുന്നു പാളയം സെന്റ് ജോസഫ്സ് മെട്രോപൊളിറ്റന്‍ കത്തീഡ്രലിലെ ചടങ്ങുകള്‍. പ്രദക്ഷിണത്തോടെയായിരുന്നു ചടങ്ങുകള്‍ തുടങ്ങിയത്. ശേഷം അള്‍ത്താരയിലെ ഉണ്ണിയേശുവിന്റെ രൂപം പുല്‍ക്കൂട്ടില്‍ എത്തിച്ചു. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഢം പാലിച്ചാണ് ദേവാലയങ്ങളില്‍ ശ്രശ്രൂഷകള്‍ നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...