മഴ കുറഞ്ഞു ; ചെറുതോണി പാലം നിർമാണം വേഗത്തിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മഴയും പുഴയിലൂടെയുള്ള നീരൊഴുക്കും വളരെയധികം കുറഞ്ഞതോടെ ചെറുതോണി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും വേഗത്തിലാക്കി. പാലത്തിന്റെ മൂന്നു സ്പാനുകളില്‍ ആദ്യത്തേതിന്റെ പ്രീ സ്ട്രെസ്ഡ് ഗര്‍ഡറുകളുടെ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഓരോ സ്പാനിലും 6 എണ്ണം വീതം ആകെ 18 ഗര്‍ഡറുകളാണ് ബൃഹത്തായ ഈ പാലത്തിനു വേണ്ടി വരിക. ആദ്യത്തെ സ്പാനില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ ഇന്നു മുതല്‍ രണ്ടാമത്തെ സ്പാനില്‍ നിര്‍മാണം ആരംഭിച്ചു.

അടിത്തട്ട് ബലപ്പെടുത്തുന്ന സ്റ്റേജിങ് ജോലികളാണ് ഇപ്പോള്‍ ആദ്യം നടത്തുന്നത്. ഒരു മാസത്തിനകം മൂന്നു സ്പാനുകളിലും ഗര്‍ഡറുകള്‍ നിര്‍മിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകുമെന്ന് ദേശീയ പാത വിഭാഗം അധികൃതര്‍ പറഞ്ഞു. ചെറുതോണി – ആലിന്‍ചുവട് ഭാഗത്ത് പാലം ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് സമ്മര്‍ദം ലഘൂകരിക്കുന്നതിന് ഇവിടം ബലപ്പെടുത്തുന്നതിനുള്ള ജോലികളും ഇതിനൊപ്പം ആരംഭിച്ചിട്ടുണ്ട്.

2022 മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറാമെന്ന വ്യവസ്ഥയില്‍ പണി തുടങ്ങിയ പാലത്തിന്റെ നാലിലൊന്ന് ജോലികള്‍ മാത്രമാണ് സര്‍ക്കാരിന് ഇതുവരെ പൂര്‍ത്തിയാക്കാനായുള്ളൂ. എന്നാല്‍ കോവിഡിന്റെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരന്തരം തടസ്സപ്പെട്ടതോടെ കരാറുകാര്‍ക്ക് ദേശീയ പാത വിഭാഗം കൂടുതല്‍ സമയം അനുവദിച്ചു നല്‍കിയിട്ടുണ്ട്. പുതിയ സമയക്രമം അനുസരിച്ച്‌ 2022 സെപ്റ്റംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പാലം കൈമാറണം എന്നാണ് വ്യവസ്ഥ .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...