ചു​ങ്ക​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡ്​​ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു

For full experience, Download our mobile application:
Get it on Google Play

മ​ല്ല​പ്പ​ള്ളി : ചു​ങ്ക​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡ്​​ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പ്ര​മോ​ദ് നാ​രാ​യ​ൺ എം.​എ​ൽ.​എ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ 45 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ൻ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. 20 മാ​സം പി​ന്നി​ട്ടി​ട്ടും ന​വീ​ക​ര​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. സ്റ്റാ​ൻ​ഡി​ൽ പു​തി​യ കാ​ത്തി​രി​പ്പു കേ​ന്ദ്ര​വും പാ​ർ​ക്കിംഗ് വി​പു​ല​പ്പെ​ടു​ത്താ​ൻ ശോ​ച്യാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ത​റ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ കോ​ൺ​ക്രീ​റ്റി​ങ്ങു​മാ​യി​രു​ന്നു പ​ദ്ധ​തി. കോ​ൺ​ക്രീ​റ്റി​ങ്​ ജോ​ലി​ക​ൾ മാ​സ​ങ്ങ​ൾ​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

എം.​എ​ൽ.​എ​യു​ടെ വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​തെ​ന്ന് വ​ലി​യ ബോ​ർ​ഡും സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ ബോ​ർ​ഡ് അ​പ്ര​ത്യ​ക്ഷ​മാ​യി. ഇ​പ്പോ​ൾ കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന്‍റെ ത​റ​യി​ൽ വി​രി​ച്ച ടൈ​ലു​ക​ൾ ഇ​ള​ക്കി​മാ​റ്റി. പു​തി​യ ടൈ​ലു​ക​ൾ വി​രി​ക്കാ​നാ​ണ് ഇ​ള​ക്കി മാ​റ്റി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​തേ​പ​ടി തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ൾ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യം ഒ​രു​ക്കാ​ൻ നി​ർ​മി​ച്ച പു​തി​യ കാ​ത്തി​രി​പ്പു കേ​ന്ദ്രം യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...