Thursday, January 9, 2025 2:22 am

ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസം ; കര്‍ണാടകയുടെ പിന്തുണ സ്നേഹപൂര്‍വ്വം ആവശ്യപ്പെടുമെന്ന് മന്ത്രി കെ രാജൻ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം :  ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസത്തിന് വീടുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം വൈകാതെ ചേരുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പുനരധിവാസത്തിന് നൂറ് വീടുകള്‍ നല്‍കുമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ കത്തിന് സംസ്ഥാനം മറുപടി നല്‍കിയില്ലെന്നാരോപിച്ചുള്ള സിദ്ധരാമയ്യയുടെ കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനുള്ള മറുപടി ഉടന്‍ നൽകും. സാങ്കേതികമായ കാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കിക്കുന്നതില്‍ യോജിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. കര്‍ണാടകയുടെ പിന്തുണ സ്നേഹപൂര്‍വം ആവശ്യപ്പെടും. വീടുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം ഉടന്‍ ചേരും. ഇത് വൈകാന്‍ കാരണം ഏറ്റെടുക്കാന്‍ ശ്രമം നടത്തിയ എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളാണ്. ഈ പ്രശ്നത്തിന് വൈകാതെ പരിഹാരമുണ്ടാകും. ആരുമായും സംസാരിക്കാനുള്ള വാതില്‍ സര്‍ക്കാര്‍ കൊട്ടിയടച്ചിട്ടില്ല. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മാത്രമേ പുനരധിവാസം സാധ്യമാകൂ. സാങ്കേതിക കാര്യങ്ങള്‍ മുന്നോട്ടുവച്ച് തര്‍ക്കിക്കുന്നത് അതിജീവനത്തിന് ഗുണകരമാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തബാധിതര്‍ക്ക് പ്രതിദിനം മുന്നൂറു രൂപ ജീവനോപാധി നല്‍കുന്നത് ഈ ആഴ്ച പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുലാങ്കുഴലിൽ നാദാർച്ചനയുമായി മനോജ്

0
പത്തനംതിട്ട : പരമ്പരാഗതവും ആധുനികവുമായ വാദ്യോപകരണങ്ങൾ സമന്വയിപ്പിച്ചായിരുന്നു നാദമുരളി എന്ന് പേരിട്ട...

മകരവിളക്ക് മഹോത്സവത്തിന് തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ: ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

0
പത്തനംതിട്ട : മകരവിളക്ക് മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന്...

ശബരിമലയിൽ ഇതുവരെ എത്തിയത് 40,90000 അയ്യപ്പഭക്തർ

0
പത്തനംതിട്ട : ഈ വർഷത്തെ മണ്ഡല - മകരവിളക്ക് സീസണിൽ ഇതുവരെ...

അയ്യപ്പസാന്നിധിയിൽ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി എൻഡിആർഎഫ്

0
പത്തനംതിട്ട : ശബരീശസന്നിധിയിൽ വെച്ച് ദേശീയ ദുരന്തനിവാരണ സേനയിലെ രണ്ട് ഉദ്യോഗസ്ഥർക്ക്...