ആലുവ : നഗരത്തിലെ സെന്‍റ് ഡൊമിനിക് ദേവാലയത്തിന് മുന്‍ഭാഗത്തുള്ള കപ്പേളയില്‍ സ്ഥാപിച്ചിരുന്ന കല്‍വിളക്ക് മറിച്ചിട്ട നിലയില്‍. താഴെ വീണ കല്‍വിളക്ക് നിരവധി ഭാഗങ്ങളായി തകര്‍ന്നു. അജ്ഞാത സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തിയാണ് ഇതെന്ന് കരുതുന്നു. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് വികാരി ഫാ.പോള്‍ വി.മാടന്‍ ആലുവ സര്‍ക്കിള്‍ ഇന്‍പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
ആലുവ സര്‍ക്കിള്‍ ഇന്‍പെക്ടറുടെ നിര്‍ദേശപ്രകാരം എ.എസ്.ഐ പി.ജി.സാജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു.