സെമിത്തേരിയില്‍ സംസ്‌കാരത്തിനുള്ള അവകാശം ഉറപ്പാക്കുന്ന ബില്ല് നിയമസഭ ഏകകണ്ഠമായി പാസാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ക്രിസ്ത്യന്‍ പള്ളികളിലെ ഇടവകാംഗത്തിനു പള്ളി സെമിത്തേരിയില്‍ സംസ്‌കാരത്തിനുള്ള അവകാശം ഉറപ്പാക്കുന്ന ബില്ല് യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി നിയമസഭ ഏകകണ്ഠമായി പാസാക്കി. യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തെ തുടര്‍ന്നു പല പള്ളികളിലും മൃതദേഹം സംസ്‌കരിക്കാന്‍ സാധിക്കാത്ത പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ മാസം കൊണ്ടുവന്ന ഓര്‍ഡിനന്‍സിനു പകരമാണ് ബില്‍. യാക്കോബായ, ഓര്‍ഡോക്സ് സഭകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിലേക്ക് കടന്നത്.

ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ വിശ്വാസത്തില്‍ നിന്നു മാറി ഇതര ക്രൈസ്തവ വിഭാഗത്തിലോ മറ്റു മതങ്ങളിലോ ചേര്‍ന്നവര്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടില്ല എന്ന ഭേദഗതിയോടെയാണ് ബില്‍ പാസാക്കിയത്. യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം പരിഹരിക്കാനായി കഴിഞ്ഞ ദിവസം സഭയില്‍ അവതരിപ്പിച്ച ബില്ലിലെ അവ്യക്തതകള്‍ മറ്റ് സഭകളിലും പ്രശ്നങ്ങളുണ്ടാക്കുമെന്ന് പ്രതിപക്ഷവും കത്തോലിക്കാ സഭയും ചൂണ്ടിക്കാട്ടിയിരുന്നു.

2020ലെ കേരള ക്രിസ്ത്യന്‍ സെമിത്തേരികള്‍ ( ശവം അടക്കം ചെയ്യുന്നതിനുള്ള അവകാശം) ബില്‍ എന്നതിനു പകരം 2020ലെ കേരള ക്രിസ്ത്യന്‍ (മലങ്കര ഓര്‍ത്തഡോക്സ്-യാക്കോബായ) സെമിത്തേരികളില്‍ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം ബില്‍ എന്ന് പേരുമാറ്റി. ക്രിസ്ത്യാനി എന്നതിന്റെ വിശദീകരണത്തില്‍ ‘ജ്ഞാനസ്നാനം’ എന്നതു ‘സ്നാനം’ എന്നാക്കി മാറ്റി.

സെമിത്തേരികളില്‍ മൃതശരീരം അടക്കം ചെയ്യുന്നത് തടയുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും 10000 രൂപ പിഴയുമോ, രണ്ടും കൂടിയോ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. സബ്ജക്‌ട് കമ്മിറ്റിക്ക് വിടുന്നതിന് മുന്‍പ് ചര്‍ച്ചയ്‌ക്കെടുപ്പോള്‍ പ്രതിപക്ഷം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കൂടി അംഗീകരിച്ചാണ് ബില്‍ ഇന്നലെ സഭയുടെ പരിഗണനയ്ക്ക് വന്നത്.

ശവം എന്ന വാക്ക് അപമര്യാദയാണെന്ന പ്രതിപക്ഷ വാദത്തെത്തുടര്‍ന്ന് ‘മൃതദേഹം’ എന്ന് ഭേദഗതി ചെയ്തു. സെമിത്തേരി എന്ന വാക്കിന്റെ വിശദീകരണത്തില്‍ ‘മൃതദേഹം ജഡമായോ സംസ്കാരപ്രക്രിയയിലൂടെ ചാരമായി മാറ്റിയിട്ടുള്ളതോ ആയിരുന്നാലും’ എന്ന വാചകവും ഒഴിവാക്കി. ഇരുസഭകളുടെയും വിശ്വാസപ്രകാരം മൃതദേഹം ദഹിപ്പിക്കാറില്ലെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. സംസ്കാരം തടയുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എ.കെ. ബാലനാണ് ബില്‍ അവതരിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...