ആറന്മുള വൈഷ്ണവ സത്രത്തെ വരവേൽക്കാൻ പള്ളിയോടകരകളും

For full experience, Download our mobile application:
Get it on Google Play

ആറന്മുള: തിരു ആറന്മുള ക്ഷേത്രത്തിൽ വൈശാഖ മാസാചരണത്തോട് അനുബന്ധിച്ച് സമാരംഭിക്കുന്ന പാണ്ഡവീയമഹാവിഷ്ണു സത്രത്തിന് മുന്നോടിയായി സമാരംഭിച്ച പള്ളിയോടകരകളിലേക്കുളള ദീപ പ്രയാണ രഥയാത്രക്ക് കരകളിൽ ഉടനീളം ഉജ്വല സ്വീകരണം. തിരു ആറന്മുള ക്ഷേത്ര സന്നിധിയിൽ നിന്നും തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് രഥത്തിൽ ദീപം പകർന്ന് സമാരംഭിച്ച യാത്രയെ കരക്കാർ വായ്ക്കുരവയും വഞ്ചിപ്പാട്ടുമായി സ്വീകരിച്ച് സത്ര നടത്തിപ്പിനാവശ്യമായ വിഭവ സമർപ്പണത്തിന് തുടക്കം കുറിച്ച് യാത്രയാക്കുകയായിരുന്നു.

രഥയാത്രയുടെ രണ്ടാം ദിനത്തിൽ കീഴ്ച്ചേരി മേൽകരയിൽ യാത്രയുടെ ഉദ്ഘാടനം പളളിയോട സേവാ സംഘം എക്സിക്യൂട്ടീവ് അംഗം കെ ജി കർത്ത നിർവഹിച്ചു. സത്ര സമിതി ചെയർമാൻ ബി.രാധാകൃഷ്ണ മേനോൻ അദ്ധ്യക്ഷത വഹിച്ചു. സത്രസമതി ജനറൽ കൺവീനർ കെ.ബി സുധീർ , പബ്ലിസിറ്റി കൺവീനർ സുരേഷ് കുമാർ , പള്ളിയോട ഭരണ സമിതി അംഗങ്ങൾ പങ്കെടുത്തു.

മൂന്നാം ദിനത്തിൽ നാളെ രാവിലെ 8ന് തൊട്ടപ്പുഴശേരികരയിൽ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് ഇടശേരിമല കരയിലെ സ്വീകരണത്തോടെ ആറന്മുളയിൽ സമാപിക്കും. സത്ര സമിതി ചെയർമാൻ ബി രാധാകൃഷ്ണമേനോൻ, ജനറൽ കൺ വീ നർ കെ ബി സുധീർ, കൺവീനർ കെ ആർ രാജേഷ്, വി സുരേഷ് കുമാർ, അരുൺ എസ് നായർ, സുരേഷ് ബാബു, രാജേന്ദ്രൻ പുത്തേത്ത്, മനോജ്‌ കുമാർ, ശശികുമാർ, ജയപ്രകാശ്, ജയകുമാർ, അനിൽകുമാർ, ബ്ലോക്ക് മെമ്പർ അനില എസ് നായർ തുടങ്ങിയവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...